മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

കാഞ്ഞങ്ങാട്: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ രാജേന്ദ്രന്റെ ഭാര്യ കെ.ഓമന (32)യാണ് മരിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് സംഭവം. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭര്‍ത്താവ് രാജേന്ദ്രന്റെ നിരന്തര ഉപദ്രവത്തില്‍ മനംമടുത്താണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്നാണ് മക്കളും ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്.

കാഞ്ഞങ്ങാട്: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു.
പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ രാജേന്ദ്രന്റെ ഭാര്യ കെ.ഓമന (32)യാണ് മരിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് സംഭവം. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭര്‍ത്താവ് രാജേന്ദ്രന്റെ നിരന്തര ഉപദ്രവത്തില്‍ മനംമടുത്താണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്നാണ് മക്കളും ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്.

Related Articles
Next Story
Share it