നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്
പെര്‍ള: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ 30 അടി താഴ്ചയുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. പെര്‍ള മണിയമ്പാറ സങ്കിലമൂലയിലെ ഷാഹുല്‍ ഹമീദിന്റെ ഭാര്യ സുബൈദ(40)യാണ് മരിച്ചത്. പരിക്കേറ്റ മകള്‍ അലീമത്ത് അനീസ(17)യെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുബൈദയും അനീസയും സഞ്ചരിച്ച സ്‌കൂട്ടര്‍ വീടിന് സമീപത്തെ ഇറക്കത്തോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. മണിക്കൂറുകള്‍ വൈകിയാണ് പരിസരവാസികള്‍ സംഭവം അറിഞ്ഞത്. വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെ ബാങ്കില്‍ പോയിരുന്നതായി പറയുന്നു. ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. അതിനിടയില്‍ […]

പെര്‍ള: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ 30 അടി താഴ്ചയുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. പെര്‍ള മണിയമ്പാറ സങ്കിലമൂലയിലെ ഷാഹുല്‍ ഹമീദിന്റെ ഭാര്യ സുബൈദ(40)യാണ് മരിച്ചത്. പരിക്കേറ്റ മകള്‍ അലീമത്ത് അനീസ(17)യെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുബൈദയും അനീസയും സഞ്ചരിച്ച സ്‌കൂട്ടര്‍ വീടിന് സമീപത്തെ ഇറക്കത്തോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. മണിക്കൂറുകള്‍ വൈകിയാണ് പരിസരവാസികള്‍ സംഭവം അറിഞ്ഞത്. വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെ ബാങ്കില്‍ പോയിരുന്നതായി പറയുന്നു. ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. അതിനിടയില്‍ വൈകിട്ട് 5മണിയോടെയാണ് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ സ്‌കൂട്ടര്‍ വീണുകിടക്കുന്നത് കണ്ടത്. ബന്തിയോട് മുട്ടത്തെ ബീരാന്‍ മുഹമ്മദ്-ആസ്യമ്മ ദമ്പതികളുടെ മകളാണ് സുബൈദ. മറ്റുമക്കള്‍: ആഷിഖ്, അന്‍ഷിത. സഹോദരങ്ങള്‍: ഖദീജ, നജ്‌ന, ബീഫാത്തിമ, ബല്‍ക്കീസ്.