എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി വീട്ടമ്മയുടെ ആത്മഹത്യ; നടുക്കം മാറാതെ നാട്

കാഞ്ഞങ്ങാട്: ചാമുണ്ഡി കുന്നില്‍ മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളിലെ പാചകത്തൊഴിലാളി ഓട്ട മലയിലെ വിമല കുമാരി (58) മകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ രേഷ്മ (28)എന്നിവരാണ് മരിച്ചത്. രേഷ്മയെ കൊലപ്പെടുത്തിയതിനു ശേഷം വിമല ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ കാലശേഷം മകള്‍ അനാഥയാകുന്നത് സഹിക്കാന്‍ കഴിയാതെയാണ് വിമല കുമാരി കടുംകൈ ചെയ്തത് എന്നാണ് സംശയം. രേഷ്മയെ കട്ടിലില്‍ മരിച്ച നിലയിലും വിമലയെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലുമാണ് […]

കാഞ്ഞങ്ങാട്: ചാമുണ്ഡി കുന്നില്‍ മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളിലെ പാചകത്തൊഴിലാളി ഓട്ട മലയിലെ വിമല കുമാരി (58) മകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ രേഷ്മ (28)എന്നിവരാണ് മരിച്ചത്. രേഷ്മയെ കൊലപ്പെടുത്തിയതിനു ശേഷം വിമല ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ കാലശേഷം മകള്‍ അനാഥയാകുന്നത് സഹിക്കാന്‍ കഴിയാതെയാണ് വിമല കുമാരി കടുംകൈ ചെയ്തത് എന്നാണ് സംശയം. രേഷ്മയെ കട്ടിലില്‍ മരിച്ച നിലയിലും വിമലയെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിയുന്നത്. മകന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. ബിരിക്കുളത്തെ ഒരു കെയര്‍ ഹോമിലെ അന്തേവാസിയായിരുന്നു രേഷ്മ.
കോവിഡ് കാലത്തിനു മുമ്പ് അവിടെയായിരുന്നു. ഇന്നലെ വീണ്ടും തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ പോകാന്‍ രേഷ്മയക്കു താല്‍പര്യമുണ്ടായിരുന്നില്ല. വിമലക്കാണെങ്കില്‍ നാളെ മുതല്‍ ജോലിക്കു പോകേണ്ടതുമുണ്ട്. മകളെ പരിചരിക്കലും ജോലിക്കു പോകലും ഒന്നിച്ചു നടത്താനുള്ള പ്രയാസത്താലാണ് കടുംകൈ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രേഷ്മയെ കൊന്നത് പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചാണെന്നാണ് പ്രാഥമിക നിഗമനം. പരേതനായ രഘുനാഥന്‍ നായരുടെ ഭാര്യയാണ് വിമല. മക്കള്‍: രഞ്ജിത്ത്, മനു.
രാജപുരം ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാണ്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന സ്ഥലം സന്ദര്‍ശിച്ചു.

Related Articles
Next Story
Share it