നാഡീ ജ്യോതിഷത്തിന്റെ മറവില്‍ ലൈംഗീക പീഡനം; വീട്ടില്‍ മഠം സ്ഥാപിച്ച് പൂജകളും മറ്റും നടത്തിവന്നിരുന്ന 30കാരന്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: നാഡീ ജ്യോതിഷത്തിന്റെ മറവില്‍ ലൈംഗീക പീഡനം. വീട്ടില്‍ മഠം സ്ഥാപിച്ച് പൂജകളും മറ്റും നടത്തിവന്നിരുന്ന 30കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം വീട്ടില്‍ മനു എന്ന മിഥുനാണ് (30) അറസ്റ്റിലായത്. കഴിഞ്ഞദിവസം മഠത്തില്‍ നാഡീജ്യോതിഷം നോക്കാനെത്തിയ ഭര്‍തൃമതിയായ വീട്ടമ്മയെ നാഡീജ്യോതിഷമെന്ന വ്യാജേന തടവുകയും രതിവൈകൃതങ്ങള്‍ക്ക് വിധേയയാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിര്‍ദേശാനുസരണം എസ്.എച്ച്.ഒ എസ്. ഷാജി, എസ്.ഐ സനൂജ്, എ.എസ്.ഐ സലിം, ജയന്‍ എന്നിവരടങ്ങിയ […]

ആറ്റിങ്ങല്‍: നാഡീ ജ്യോതിഷത്തിന്റെ മറവില്‍ ലൈംഗീക പീഡനം. വീട്ടില്‍ മഠം സ്ഥാപിച്ച് പൂജകളും മറ്റും നടത്തിവന്നിരുന്ന 30കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം വീട്ടില്‍ മനു എന്ന മിഥുനാണ് (30) അറസ്റ്റിലായത്. കഴിഞ്ഞദിവസം മഠത്തില്‍ നാഡീജ്യോതിഷം നോക്കാനെത്തിയ ഭര്‍തൃമതിയായ വീട്ടമ്മയെ നാഡീജ്യോതിഷമെന്ന വ്യാജേന തടവുകയും രതിവൈകൃതങ്ങള്‍ക്ക് വിധേയയാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിര്‍ദേശാനുസരണം എസ്.എച്ച്.ഒ എസ്. ഷാജി, എസ്.ഐ സനൂജ്, എ.എസ്.ഐ സലിം, ജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles
Next Story
Share it