ബദിയടുക്ക: വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. മുണ്ട്യത്തടുക്ക പള്ളം കോട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാജേഷിന്റെ ഭാര്യയും ബന്തിയോട് വീരനഗറിലെ ഭാസ്കര-ഗിരിജ ദമ്പതികളുടെ മകളുമായ ശശികല(37)യാണ് മരിച്ചത്. ആദ്യം കാസര്‍കോട്ടും പിന്നീടദേര്ളക്കട്ടയിലെ യേനപ്പോയ ആസ്പത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മക്കള്‍: രക്ഷിത, അങ്കിത, പ്രിജേഷ്. സഹോദരങ്ങള്‍: ദയാനന്ദ, സുന്ദര, അയ്യപ്പ, ലക്ഷ്മി, സുപ്രിത, മമത, ദിവ്യ, തേജസ്.