ആദൂര്‍ പടിയത്തടുക്കയില്‍ വീടിന് തീവെച്ചു; ജനല്‍ഗ്ലാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്

ആദൂര്‍: ആദൂര്‍ പടിയത്തടുക്കയില്‍ വീടിന് തീവെച്ചു. ജനല്‍ഗ്ലാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. പടിയത്തടുക്ക 21-ാം മൈല്‍ ചോക്കറടുക്കയിലെ ബഷീറിന്റെ വീടിനാണ് ഇന്നലെ രാത്രി തീവെച്ചത്. 12 മണിയോടെ ജനല്‍ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കിറങ്ങുകയായിരുന്നു. അതിനിടെയാണ് ജനല്‍ ഗ്ലാസ് പൊട്ടിത്തെറിച്ച് ബഷീറിന്റെ പിതാവ് ഹസൈനാറിനും മാതാവ് ആസ്യമ്മക്കും പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിനുള്ളില്‍ പെട്രോള്‍ കുപ്പി കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ കുപ്പിയില്‍ തീകൊളുത്തി ജനാലവഴി വീട്ടിനകത്തേക്ക് ഇടുകയായിരുന്നുവെന്ന് കരുതുന്നു. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. […]

ആദൂര്‍: ആദൂര്‍ പടിയത്തടുക്കയില്‍ വീടിന് തീവെച്ചു. ജനല്‍ഗ്ലാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. പടിയത്തടുക്ക 21-ാം മൈല്‍ ചോക്കറടുക്കയിലെ ബഷീറിന്റെ വീടിനാണ് ഇന്നലെ രാത്രി തീവെച്ചത്. 12 മണിയോടെ ജനല്‍ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കിറങ്ങുകയായിരുന്നു. അതിനിടെയാണ് ജനല്‍ ഗ്ലാസ് പൊട്ടിത്തെറിച്ച് ബഷീറിന്റെ പിതാവ് ഹസൈനാറിനും മാതാവ് ആസ്യമ്മക്കും പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിനുള്ളില്‍ പെട്രോള്‍ കുപ്പി കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ കുപ്പിയില്‍ തീകൊളുത്തി ജനാലവഴി വീട്ടിനകത്തേക്ക് ഇടുകയായിരുന്നുവെന്ന് കരുതുന്നു.
വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും പൊലീസ് നായയും പരിശോധനക്കെത്തി. വീട്ടിലെ വയറിംഗും വസ്ത്രങ്ങളുമൊക്കെ കത്തി നശിച്ചിട്ടുണ്ട്. സ്വത്ത് തര്‍ക്കം നിലവിലുണ്ടായിരുന്നു. ഇതുമായി തീവെപ്പിന് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

Related Articles
Next Story
Share it