മാന്യയില്‍ നിരവധി വീടുകളില്‍ മോഷണം; മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍
ബദിയടുക്ക: മാന്യയില്‍ നിരവധി വീടുകളില്‍ മോഷണം. മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസും തകര്‍ത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച പുലര്‍ച്ചെയുമാണ് മോഷണം നടന്നത്. വീടിന്റെ ജനാല തുറന്നാണ് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്. മാന്യ ദേവറക്കെരെയിലെ നാരായണ മണിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസാണ് തകര്‍ത്ത നിലയില്‍ കണ്ടത്. പുലര്‍ച്ചെ നാല് മണിയോടെ ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ ലൈറ്റിട്ടതോടെ മുറ്റത്ത് നിന്നും ഒരാള്‍ ഓടി മറയുന്നത് കണ്ടിരുന്നു. പിന്തുര്‍ന്നെങ്കിലും ആളെ പിടികൂടനായില്ല. തുടര്‍ന്ന് നടത്തിയ […]

ബദിയടുക്ക: മാന്യയില്‍ നിരവധി വീടുകളില്‍ മോഷണം. മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസും തകര്‍ത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച പുലര്‍ച്ചെയുമാണ് മോഷണം നടന്നത്. വീടിന്റെ ജനാല തുറന്നാണ് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്.
മാന്യ ദേവറക്കെരെയിലെ നാരായണ മണിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസാണ് തകര്‍ത്ത നിലയില്‍ കണ്ടത്. പുലര്‍ച്ചെ നാല് മണിയോടെ ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ ലൈറ്റിട്ടതോടെ മുറ്റത്ത് നിന്നും ഒരാള്‍ ഓടി മറയുന്നത് കണ്ടിരുന്നു. പിന്തുര്‍ന്നെങ്കിലും ആളെ പിടികൂടനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടിനകത്ത് ജനലക്കരികില്‍ വെച്ച ഫോണും അയല്‍വാസിയായ മാന്യയിലെ ബാര്‍ബര്‍ രാധകൃഷ്ണന്റെ ഫോണും മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടു.
അതേസമയം ശനിയാഴ്ച വൈകീട്ട് മാന്യ സ്‌കൂള്‍ അധ്യാപകന്‍ പ്രദീപിന്റെ വീട്ടില്‍ നിന്നും ഫോണ്‍ മോഷണം പോയതായി ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീട്ടുകാര്‍ പറമ്പില്‍ ജോലി ചെയ്യുന്ന നേരത്തായിരുന്നു മോഷണം. സംഭവമറിഞ്ഞ് ബദിയടുക്ക എസ്.ഐ. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വികള്‍ പരിശോധിച്ചു വരുന്നു.
House robbery in Manya