ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയയാള്‍ പോലീസ് പിടിയില്‍
നിലമ്പൂര്‍: ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയയാള്‍ പിടിയിലായി. വഴിക്കടവ് പൂവ്വത്തിപൊയില്‍ വാകയില്‍ അക്ബറാണ് (50) നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. നേരത്തെ മറ്റൊരു മോഷണക്കേസില്‍ പിടിയിലായി തടവില്‍ കഴിയുകയായിരുന്നു ഇയാള്‍. വടപുറത്ത് താമസിക്കുന്ന അധ്യാപക ദമ്പതികളുടെ വീട്ടില്‍ സെപ്റ്റംബര്‍ 26നാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ പേരാമ്പ്രയിലെ കുടുംബവീട്ടില്‍ പോയ സമയത്തായിരുന്നു ഇത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വിലപ്പിടിപ്പുള്ള ഒന്നും വീട്ടില്‍ നിന്ന് ലഭിക്കാത്തതോടെ ശ്രമം ഉപേക്ഷിച്ച് പോകുകയായിരുന്നു. വാതില്‍ പൊളിക്കാനുപയോഗിച്ച കമ്പിപ്പാരയും […]

നിലമ്പൂര്‍: ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയയാള്‍ പിടിയിലായി. വഴിക്കടവ് പൂവ്വത്തിപൊയില്‍ വാകയില്‍ അക്ബറാണ് (50) നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. നേരത്തെ മറ്റൊരു മോഷണക്കേസില്‍ പിടിയിലായി തടവില്‍ കഴിയുകയായിരുന്നു ഇയാള്‍.
വടപുറത്ത് താമസിക്കുന്ന അധ്യാപക ദമ്പതികളുടെ വീട്ടില്‍ സെപ്റ്റംബര്‍ 26നാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ പേരാമ്പ്രയിലെ കുടുംബവീട്ടില്‍ പോയ സമയത്തായിരുന്നു ഇത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വിലപ്പിടിപ്പുള്ള ഒന്നും വീട്ടില്‍ നിന്ന് ലഭിക്കാത്തതോടെ ശ്രമം ഉപേക്ഷിച്ച് പോകുകയായിരുന്നു. വാതില്‍ പൊളിക്കാനുപയോഗിച്ച കമ്പിപ്പാരയും മറ്റു സാധനങ്ങളും പ്രതിയുമായുള്ള തെളിവെടുപ്പില്‍ കണ്ടെത്തി.
ചന്തക്കുന്ന് വെള്ളിയംപാടത്തുള്ള മാട്ടുമ്മല്‍ റുബീനയുടെ വീട്ടില്‍ ഒക്ടോബര് 29ന് സമാനരീതിയില്‍ മോഷണം നടന്നിരുന്നു. ചറിയ കമ്മലും 1000 രൂപയുമാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടിരുന്നത്. ഈ സംഭവത്തിലും ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. 20 വര്‍ഷമായി മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും തമിഴ്‌നാട് നീലഗിരി ജില്ലയിലുമുണ്ടായ നിരവധി മോഷണ കേസുകളിലെ പ്രതിയാണിയാളെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
House Robbery; 1 arrested