ഷേണിയില്‍ വീട് കത്തി നശിച്ചു; വീട്ടുടമസ്ഥനും പേരമക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പെര്‍ള: ഷേണി ബാരെദളയില്‍ വീട് കത്തി നശിച്ചു. ബാരെദളയിലെ ഭട്ട്യ നായക്കിന്റെ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയും വീട്ടുപകരണങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഭട്ട്യ നായക്കും മകന്റെ രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഭട്ട്യ നായക് രണ്ട് കുട്ടികളെയുമെടുത്ത് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് അയല്‍വാസികളും നാട്ടുകാരും എത്തുമ്പോഴേക്ക് വീടിന്റെ ഓലമേഞ്ഞ മേല്‍ഭാഗം കത്തി നശിച്ചിരുന്നു. വീടിനകത്തുണ്ടായിരുന്ന ഗ്യാസ് […]

പെര്‍ള: ഷേണി ബാരെദളയില്‍ വീട് കത്തി നശിച്ചു. ബാരെദളയിലെ ഭട്ട്യ നായക്കിന്റെ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയും വീട്ടുപകരണങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഭട്ട്യ നായക്കും മകന്റെ രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഭട്ട്യ നായക് രണ്ട് കുട്ടികളെയുമെടുത്ത് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് അയല്‍വാസികളും നാട്ടുകാരും എത്തുമ്പോഴേക്ക് വീടിന്റെ ഓലമേഞ്ഞ മേല്‍ഭാഗം കത്തി നശിച്ചിരുന്നു. വീടിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. വീടിന്റെ ഭിത്തി തകര്‍ന്ന് കല്ലുകള്‍ ദൂരെ തെറിച്ചു വീണു. ഇതോടെ തീ അണക്കുവാനുള്ള ശ്രമത്തില്‍ നിന്ന് നാട്ടുകാര്‍ പിന്തിരിയുകയായിരുന്നു. പിന്നീട് കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. അപ്പോഴേക്കും ഫ്രിഡ്ജ്, സ്റ്റീല്‍ അലമാര, ടി.വി, മറ്റു വിലപ്പിടിപ്പുള്ള രേഖകളും വസ്ത്രങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

Related Articles
Next Story
Share it