ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയതില്‍ പ്രതിഷേധിച്ച് ഹോട്ടലുടമകള്‍ ഗ്യാസ് സിലിണ്ടറിന് റീത്ത് വെച്ച് പ്രകടനം നടത്തി

കാസര്‍കോട്: വാണിജ്യ ഗ്യാസ് സിലിണ്ടറിന് കുത്തനെ വില കൂട്ടിയതില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സിലിണ്ടറില്‍ റീത്ത് വെച്ചായിരുന്നു കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് പ്രകടനം നടത്തിയത്. പൊതുയോഗം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാരായണ പൂജാരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ രാജന്‍ കളക്കര, കെ.എച്ച് അബ്ദുല്ല, യൂസഫ് ഹാജി, മുഹമ്മദ് ഗസ്സാലി, അജേഷ് നുള്ളിപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വസന്ത നന്ദി പറഞ്ഞു.

Related Articles
Next Story
Share it