ഇന്ധന വില വര്‍ധനവിനെതിരെ തലമുണ്ഡനം ചെയ്ത് ഹോട്ടലുടമകളുടെ പ്രതിഷേധ സമരം

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ തലമുണ്ഡന സമരം നടത്തി. അസോസിയേഷന്‍ ജില്ലാപ്രസിഡണ്ട് എന്‍. അബ്ദുല്ല താജിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി നാരായണന്‍ പൂജാരി ഉദ്ഘാടനം ചെയ്തു. ഹോട്ടലുടമയായ കാത്തിമിന്റെ തലമുണ്ഡനം നടത്തിയായിരുന്നു സമരത്തിന്റെ തുടക്കം. രാജന്‍ കളക്കര സ്വാഗതം പറഞ്ഞു. ഹനീഷ് താഷ്‌ക്കന്റ്, കെ.എച്ച് അബ്ദുല്ല, മുഹമ്മദ് ഗസ്സാലി, വിജയന്‍ തൃക്കരിപ്പൂര്‍, ജയാഷെട്ടി, ശ്രീനിവാസ ഭട്ട്, അജേഷ് നുള്ളിപ്പാടി, ഉമേശ് […]

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ തലമുണ്ഡന സമരം നടത്തി. അസോസിയേഷന്‍ ജില്ലാപ്രസിഡണ്ട് എന്‍. അബ്ദുല്ല താജിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി നാരായണന്‍ പൂജാരി ഉദ്ഘാടനം ചെയ്തു. ഹോട്ടലുടമയായ കാത്തിമിന്റെ തലമുണ്ഡനം നടത്തിയായിരുന്നു സമരത്തിന്റെ തുടക്കം. രാജന്‍ കളക്കര സ്വാഗതം പറഞ്ഞു. ഹനീഷ് താഷ്‌ക്കന്റ്, കെ.എച്ച് അബ്ദുല്ല, മുഹമ്മദ് ഗസ്സാലി, വിജയന്‍ തൃക്കരിപ്പൂര്‍, ജയാഷെട്ടി, ശ്രീനിവാസ ഭട്ട്, അജേഷ് നുള്ളിപ്പാടി, ഉമേശ് ആശ നേതൃത്വം നല്‍കി.

Related Articles
Next Story
Share it