ഗണേശ് സ്വാമി യാത്രയായി; രുചിയൂറും വിഭവങ്ങളുടെ നല്ല സ്വാദ് ബാക്കിയാക്കി
കാഞ്ഞങ്ങാട്: രുചിയൂറും വിഭവങ്ങളുടെ നല്ല സ്വാദ് ബാക്കിയാക്കി ഗണേശ് സ്വാമി യാത്രയായി. രുചിക്കൂട്ടും കൈപ്പുണ്യവും ഇനി ഓര്‍മ്മ. കാഞ്ഞങ്ങാട് നഗരത്തിന് പതിറ്റാണ്ടുകളായി വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയ ആദ്യകാല ഹോട്ടലുടമ ഗണേഷ് സ്വാമി എന്ന അനന്തരായ ഷേണായിയാണ് രുചിയൂറും വിഭവങ്ങളുടെ മറക്കാത്ത സ്വാദ് ബാക്കിയാക്കി യാത്രയായത്. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ ഗണേശ് ഭവന്‍ എന്ന കൊച്ചു ഹോട്ടലില്‍ നിന്ന് ഒരു തവണയെങ്കിലും ഭക്ഷണം കഴിക്കാത്ത കാഞ്ഞങ്ങാട്ടുകാര്‍ ഉണ്ടാകില്ല. ചെറിയ ഹോട്ടലാണെങ്കിലും പേരും പ്രശസ്തിയും വലുതായിരുന്നു. ഒരു കാലത്ത് […]

![ഗണേശ് സ്വാമി യാത്രയായി; രുചിയൂറും വിഭവങ്ങളുടെ നല്ല സ്വാദ് ബാക്കിയാക്കി ഗണേശ് സ്വാമി യാത്രയായി; രുചിയൂറും വിഭവങ്ങളുടെ നല്ല സ്വാദ് ബാക്കിയാക്കി](https://utharadesam.com/wp-content/uploads/2024/02/ganesh.jpg)
കാഞ്ഞങ്ങാട്: രുചിയൂറും വിഭവങ്ങളുടെ നല്ല സ്വാദ് ബാക്കിയാക്കി ഗണേശ് സ്വാമി യാത്രയായി. രുചിക്കൂട്ടും കൈപ്പുണ്യവും ഇനി ഓര്‍മ്മ. കാഞ്ഞങ്ങാട് നഗരത്തിന് പതിറ്റാണ്ടുകളായി വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയ ആദ്യകാല ഹോട്ടലുടമ ഗണേഷ് സ്വാമി എന്ന അനന്തരായ ഷേണായിയാണ് രുചിയൂറും വിഭവങ്ങളുടെ മറക്കാത്ത സ്വാദ് ബാക്കിയാക്കി യാത്രയായത്. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ ഗണേശ് ഭവന്‍ എന്ന കൊച്ചു ഹോട്ടലില്‍ നിന്ന് ഒരു തവണയെങ്കിലും ഭക്ഷണം കഴിക്കാത്ത കാഞ്ഞങ്ങാട്ടുകാര്‍ ഉണ്ടാകില്ല. ചെറിയ ഹോട്ടലാണെങ്കിലും പേരും പ്രശസ്തിയും വലുതായിരുന്നു. ഒരു കാലത്ത് ഭക്ഷണം വിളമ്പലും പണം വാങ്ങലും സ്വാമി തന്നെയാണ് ചെയ്തിരുന്നത്. ഇക്കാലത്ത് അനന്തരായ സ്വാമിയുടെ മനക്കണക്കുകള്‍ ഏറെ ചര്‍ച്ചയായതാണ്. എത്ര വിഭവങ്ങള്‍ വാങ്ങിയാലും ഏതു തിരക്കുകളിലും നിമിഷങ്ങള്‍ കൊണ്ട് കണക്കുകൂട്ടി പണം എത്രയെന്ന് പറയുന്ന അദ്ദേഹത്തിന്റെ കഴിവ് കാല്‍ക്കുലേറ്ററുകളെ പോലും വെല്ലുന്നതായിരുന്നു. മേലാംകോട്ട് എസ്.എസ് കലാമന്ദിറിന് സമീപം ശ്രീലക്ഷ്മീവെങ്കടേശിലെ എം. അനന്തറായ ഷേണായ് (75) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഭാര്യ: ജയലക്ഷ്മി ഷേണായ്. മക്കള്‍: വാസുദേവ് ഷേണായ് (റിസര്‍ച്ച് ഹെഡ്, ഇക്രോണ്‍ അക്യുനോവ, മണിപ്പാല്‍), ചേതന പൈ (കണ്ണൂര്‍). മരുമക്കള്‍: ശിഖ വാസുദേവ് ഷേണായ്, വാസുദേവ് പൈ. സഹോദരങ്ങള്‍: ജഗന്നിവാസ് ഷേണായ്, ഗീതാ പ്രഭു, ലത കാമത്ത്, സബിത ഭട്ട്.