ഭക്ഷ്യവിഷബാധ: കുറ്റക്കാര്‍ ഹോട്ടല്‍ ഉടമകള്‍ മാത്രമല്ല-ബാലകൃഷ്ണ പൊതുവാള്
കാസര്‍കോട്: ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ച് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധയ്ക്ക് ഹോട്ടല്‍ ഉടമകള്‍ മാത്രമാണ് ഉത്തരവാദിയെന്നത് തിരുത്തേണ്ട സമയമായെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാള് അഭിപ്രായപ്പെട്ടു.കാസര്‍കോട് കെ.എച്ച്.ആര്.എ ഭവനില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭക്ഷ്യ വിഷബാധകള്‍ കൂടുതലും ഉണ്ടാകുന്നത് മാംസാഹാരത്തില്‍ നിന്നാണ്. ഏത് മാംസമായാലും അത് ഉത്പാദിപ്പിച്ച് വിതരണം ചെയ്തു ഹോട്ടലുകളിലേക്ക് എത്തുന്നത് വരെ നിരവധി കൈകളിലൂടെയാണ് കടന്നുവരുന്നത്. അതില്‍ ഏറ്റവും അവസാനത്തെ കണ്ണി മാത്രമാണ് ഹോട്ടലുകാര്‍. […]

കാസര്‍കോട്: ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ച് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധയ്ക്ക് ഹോട്ടല്‍ ഉടമകള്‍ മാത്രമാണ് ഉത്തരവാദിയെന്നത് തിരുത്തേണ്ട സമയമായെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാള് അഭിപ്രായപ്പെട്ടു.
കാസര്‍കോട് കെ.എച്ച്.ആര്.എ ഭവനില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ വിഷബാധകള്‍ കൂടുതലും ഉണ്ടാകുന്നത് മാംസാഹാരത്തില്‍ നിന്നാണ്. ഏത് മാംസമായാലും അത് ഉത്പാദിപ്പിച്ച് വിതരണം ചെയ്തു ഹോട്ടലുകളിലേക്ക് എത്തുന്നത് വരെ നിരവധി കൈകളിലൂടെയാണ് കടന്നുവരുന്നത്. അതില്‍ ഏറ്റവും അവസാനത്തെ കണ്ണി മാത്രമാണ് ഹോട്ടലുകാര്‍. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക് തന്നെ തിരിച്ചറിവ് വന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹോട്ടലുകള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ മാലിന്യ സംസ്കരണ പ്ലാന്റ് ആവശ്യമാണെന്നുള്ള സര്‍ക്കാറിന്റെ നിര്‍ദ്ദേശം ചെറുകിട ഹോട്ടല്‍ വ്യാപാരികളെ ഈ രംഗത്തുനിന്നും ഉന്മൂലനം ചെയ്യുമെന്ന് ചടങ്ങില്‍ സംസാരിച്ച അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡണ്ട് സി. ബിജുലാല്‍ അഭിപ്രായപ്പെട്ടു. നിത്യവൃത്തിക്ക് വേണ്ടി ഹോട്ടല്‍ വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികള്‍ക്ക് വന്‍ തുക മുടക്കി ഒരിക്കലും മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സ്കറിയ, സില്‍ഹാദ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
ജില്ലാ സെക്രട്ടറി നാരായണ പൂജാരി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി, മുന്‍ ജില്ലാ പ്രസിഡണ്ട് പി.സി ബാവ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സത്യനാഥന് ഇരിയണ്ണി, അജേഷ് നുള്ളിപ്പാടി, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് വസന്തകുമാര്‍ സംസാരിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ അഖില്‍, രമ്യ, മുഹമ്മദ് ആസിഫ് എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.
മാധ്യമപ്രവര്‍ത്തകരായ ടി.എ. ഷാഫി, പ്രദീപ് ബേക്കല്‍, ബാലഗോപാലന് പെരളത്ത് എന്നിവരെ യോഗത്തില്‍ ആദരിച്ചു. കുടുംബ സംഗമത്തില്‍ ജെസി ഡാനിയല്‍ അവാര്‍ഡ് നേടിയ ബാലചന്ദ്രന് കൊട്ടോടി അവതരിപ്പിച്ച സ്നേഹ സല്ലാപവും അരങ്ങേറി.