ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ആസ്ഥാനമന്ദിരം കെ.എച്ച്.ആര്‍.എ. ഭവന്‍ ഉദ്ഘാടനം ആറിന്
കാസര്‍കോട്: ഹോട്ടല്‍ വ്യാപാരികളുടെ സംഘടനയായ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം കെ.എച്ച്.ആര്‍.എ. ഭവന്‍ ആറിന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ രാജന്‍ കളകര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു ആധുനിക രീതിയിലുള്ള ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെ.എച്ച്.ആര്‍.എ. ഭവന്‍ രാവിലെ 11 മണിക്ക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് മൊയ്തീന്‍കുട്ടി ഹാജിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ സംസ്ഥാന ജനറല്‍ […]

കാസര്‍കോട്: ഹോട്ടല്‍ വ്യാപാരികളുടെ സംഘടനയായ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം കെ.എച്ച്.ആര്‍.എ. ഭവന്‍ ആറിന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ രാജന്‍ കളകര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ആധുനിക രീതിയിലുള്ള ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെ.എച്ച്.ആര്‍.എ. ഭവന്‍ രാവിലെ 11 മണിക്ക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് മൊയ്തീന്‍കുട്ടി ഹാജിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ മുഖ്യപ്രഭാഷണം നടത്തും.
ആദ്യകാല ഹോട്ടല്‍ വ്യാപാരികളെ സംസ്ഥാന ട്രഷറര്‍ കെ.പി ബാലകൃഷ്ണ പൊതുവാള്‍ ആദരിക്കും. ചടങ്ങില്‍ സ്മരണികയുടെ പ്രകാശനം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ജി.കെ പ്രകാശ് നിര്‍വഹിക്കും. അംഗങ്ങള്‍ക്ക് കുറഞ്ഞ തുകയ്ക്ക് എച്ച്.പി. ഗ്യാസ് ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ടി.എം. അബ്ദുള്‍ നസീര്‍ നിര്‍വഹിക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിമാരായ പി.ആര്‍ ഉണ്ണികൃഷ്ണന്‍, കെ.എച്ച്. അബ്ദുല്ല, മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി. ബാവ, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഗസാലി, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വിജയന്‍ തൃക്കരിപ്പൂര്‍, കാസര്‍കോട് മുനിസിപ്പല്‍ യൂണിറ്റ് പ്രസിഡണ്ട് ശ്രീനിവാസ ഭട്ട് എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ലാ താജ് അധ്യക്ഷത വഹിക്കും. സെക്രട്ടറി നാരായണന്‍ പൂജാരി സ്വാഗതവും ട്രഷറര്‍ രാജന്‍ കളകര നന്ദിയും പറയും.
പത്രസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഗസാലി, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് ശ്രീനിവാസ ഭട്ട് എന്നിവരും സംബന്ധിച്ചു.