ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 24ന്

കാസര്‍കോട്: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം 24ന് വിവിധ പരിപാടികളോടെ ബാങ്ക് റോഡിലെ കെ.എച്ച്.ആര്‍.എ. ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച് ഹോട്ടല്‍ ഉടമകള്‍ക്ക് വേണ്ടി സെമിനാര്‍ നടത്തും. സെമിനാര്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ജി.കെ. പ്രകാശ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഹേമാംബിക മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് 2.30ന് പ്രതിനിധി സമ്മേളനം നടക്കും. വൈകിട്ട് […]

കാസര്‍കോട്: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം 24ന് വിവിധ പരിപാടികളോടെ ബാങ്ക് റോഡിലെ കെ.എച്ച്.ആര്‍.എ. ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച് ഹോട്ടല്‍ ഉടമകള്‍ക്ക് വേണ്ടി സെമിനാര്‍ നടത്തും. സെമിനാര്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ജി.കെ. പ്രകാശ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഹേമാംബിക മുഖ്യാതിഥിയായിരിക്കും.
ഉച്ചയ്ക്ക് 2.30ന് പ്രതിനിധി സമ്മേളനം നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറര്‍ കെ.പി ബാലകൃഷ്ണ പൊതുവാള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ രാജന്‍ കളക്കര, സംസ്ഥാന സെക്രട്ടറി കെ.എച്ച്. അബ്ദുല്ല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഐഡിയല്‍ മുഹമ്മദ്, ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് യൂസഫ് ഹാജി, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് കെ. വസന്തകുമാര്‍ സംസാരിക്കും.

പാചക ഗ്യാസ്, നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ദ്ധനവ് ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് കാലത്ത് മറ്റെല്ലാ മേഖലയിലും സര്‍ക്കാര്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ ഹോട്ടല്‍ മേഖലയെ പാടെ അവഗണിച്ചതായി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കാതെ ഇരിക്കാനാണ് ചായ ഉള്‍പ്പെടെയുള്ള ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാതിരിക്കുന്നത്. എന്നാല്‍ അധികകാലം ഇതേ നിലയില്‍ തുടര്‍ന്നു പോകാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ലാ താജ്, ജില്ലാ സെക്രട്ടറി നാരായണ പൂജാരി, ജില്ലാ ട്രഷറര്‍ രാജന്‍ കളക്കര, സംസ്ഥാന സമിതി അംഗം ഐഡിയല്‍ മുഹമ്മദ്, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് കെ. വസന്തകുമാര്‍, സെക്രട്ടറി അജേഷ് ഡി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it