ബദിയടുക്കയില്‍ കിടത്തി ചികിത്സ ഉറപ്പാക്കണം;<br>ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി
ബദിയടുക്ക: ബദിയടുക്ക സി.എച്ച്.സി.യില്‍ 24 മണിക്കൂറും കിടത്തി ചികിത്സ ഉറപ്പാക്കണമെന്ന് സി.പി.എം ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി.വെള്ളിയാഴ്ച്ച ജില്ലയിലെത്തിയ ആരോഗ്യ മന്ത്രിക്ക് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് സി.പി.ഐ.എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ പൊയ്യകണ്ടം, നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി സുബൈര്‍ ബാപ്പാലിപ്പൊനം, വാര്‍ഡ് മെമ്പര്‍ ജ്യോതി കാര്യാട് എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്.24 മണിക്കൂറും കിടത്തി ചികിത്സ ഉറപ്പാക്കിയത് കഴിഞ്ഞ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറാണ്.എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടങ്കിലും മറ്റു സ്റ്റാഫ് അംഗങ്ങള്‍ കുറഞ്ഞതാണ് […]

ബദിയടുക്ക: ബദിയടുക്ക സി.എച്ച്.സി.യില്‍ 24 മണിക്കൂറും കിടത്തി ചികിത്സ ഉറപ്പാക്കണമെന്ന് സി.പി.എം ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി.
വെള്ളിയാഴ്ച്ച ജില്ലയിലെത്തിയ ആരോഗ്യ മന്ത്രിക്ക് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് സി.പി.ഐ.എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ പൊയ്യകണ്ടം, നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി സുബൈര്‍ ബാപ്പാലിപ്പൊനം, വാര്‍ഡ് മെമ്പര്‍ ജ്യോതി കാര്യാട് എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്.
24 മണിക്കൂറും കിടത്തി ചികിത്സ ഉറപ്പാക്കിയത് കഴിഞ്ഞ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറാണ്.എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടങ്കിലും മറ്റു സ്റ്റാഫ് അംഗങ്ങള്‍ കുറഞ്ഞതാണ് ഇപ്പോള്‍ ഐ .പി നിര്‍ത്തലാക്കേണ്ടി വന്നത്.
ഇത് ഇവിടെത്തെ ജനങ്ങള്‍ക്ക് കാസര്‍കോട് ജനറല്‍ ആസ്പത്രിലേക്ക് എത്തിപെടാന്‍ ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ആവശ്യമുള്ള സ്റ്റാഫിനെ നിയമിച്ച് കിടത്തി ചികിത്സ ഉറപ്പാക്കണമെന്ന് നിവേദന സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.
ലോക്കല്‍ കമ്മറ്റി അംഗം അബ്ദുല്ല ഉക്കിനടുക്ക, ചെടേക്കല്‍ ബ്രഞ്ച് സെക്രട്ടറി ഹനീഫ, ബദിയടുക്ക ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ഹാരിസ്, ഹമീദ് കെടഞ്ചി എന്നിവരും സംഘത്തിലുണ്ടായിരുന്നു.