എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി പരിഗണിക്കുന്നു, എം.എല്‍.എക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.കെ ശ്രീധരന്‍ ഹാജരായി; പൂക്കോയ തങ്ങള്‍ കീഴടങ്ങുമെന്ന വിവരത്തെ തുടര്‍ന്ന് കോടതി പരിസരത്ത് പൊലീസ് സുരക്ഷ

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി പരിഗണിക്കുന്നു. തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചു. മുതിര്‍ന്ന അഭിഭാഷകനും ഡി.സി.സി മുന്‍ പ്രസിഡണ്ടുമായ സി.കെ ശ്രീധരന്‍ ഖമറുദ്ദീന് വേണ്ടി കോടതിയില്‍ ഹാജരായി. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ ടി.കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ ഹാജരാകുമെന്ന വിവരത്തെ തുടര്‍ന്ന് കോടതി പരിസരത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. അന്വേഷണ […]

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി പരിഗണിക്കുന്നു. തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചു. മുതിര്‍ന്ന അഭിഭാഷകനും ഡി.സി.സി മുന്‍ പ്രസിഡണ്ടുമായ സി.കെ ശ്രീധരന്‍ ഖമറുദ്ദീന് വേണ്ടി കോടതിയില്‍ ഹാജരായി. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ ടി.കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ ഹാജരാകുമെന്ന വിവരത്തെ തുടര്‍ന്ന് കോടതി പരിസരത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങുമെന്നാണ് സൂചന. പൂക്കോയ തങ്ങള്‍ ഹാജരായേക്കുമെന്ന പ്രതീക്ഷയില്‍ മാധ്യമപ്രവര്‍ത്തകരും കോടതി പരിസരത്ത് എത്തി.

Related Articles
Next Story
Share it