ഹൊസങ്കടിയിലെ കവര്‍ച്ച: 19 വിരലടയാളങ്ങള്‍ ലഭിച്ചു

ഹൊസങ്കടി: ഹൊസങ്കടി അംഗഡിപ്പദവിലെ കവര്‍ച്ച നടന്ന വീട്ടില്‍ വിരളടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ 19 വിരലടയാളങ്ങള്‍ ലഭിച്ചു. പൊലീസ് നായ മണം പിടിച്ച് വീടിന് ചുറ്റുമോടി മടങ്ങി വന്നു. പ്രതികളെ കണ്ടെത്താനായി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അംഗഡിപ്പദവ് സ്വദേശിയും മംഗളൂരുവിലെ ലാബ് ടെക്‌നീഷ്യനുമായ ജയപാലന്റെ വീട്ടിലാണ് ചൊവ്വാഴ്ച്ച പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. പൂട്ടിക്കിടന്ന വീടിന്റെ ഇരുമ്പ് ഗ്രില്‍സിന്റെ പൂട്ടും മറ്റൊരു വാതിലും തകര്‍ത്താണ് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ച ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. നാല് […]

ഹൊസങ്കടി: ഹൊസങ്കടി അംഗഡിപ്പദവിലെ കവര്‍ച്ച നടന്ന വീട്ടില്‍ വിരളടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ 19 വിരലടയാളങ്ങള്‍ ലഭിച്ചു. പൊലീസ് നായ മണം പിടിച്ച് വീടിന് ചുറ്റുമോടി മടങ്ങി വന്നു. പ്രതികളെ കണ്ടെത്താനായി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അംഗഡിപ്പദവ് സ്വദേശിയും മംഗളൂരുവിലെ ലാബ് ടെക്‌നീഷ്യനുമായ ജയപാലന്റെ വീട്ടിലാണ് ചൊവ്വാഴ്ച്ച പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. പൂട്ടിക്കിടന്ന വീടിന്റെ ഇരുമ്പ് ഗ്രില്‍സിന്റെ പൂട്ടും മറ്റൊരു വാതിലും തകര്‍ത്താണ് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ച ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. നാല് ദിവസം മുമ്പ് ജയപാലനും കുടുംബവും വീട് പൂട്ടി മുംബൈയിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച്ച തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്. നേരത്തെ വീട് നോക്കാന്‍ ഒരാളെ ഏല്‍പ്പിച്ചാണ് ജയപാലന്‍ മുംബൈയിലേക്ക് പുറപ്പെട്ടത്. ഇദ്ദേഹം രാവിലെ വന്ന് വീട് പരിശോധിച്ചപ്പോള്‍ കവര്‍ച്ച നടന്ന ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നാണ് പറയുന്നത്. വീട്ടിലെ ഗ്രില്‍സില്‍ നിന്ന് 5 വിരലടയാളങ്ങളും മറ്റു വിരലടയാളങ്ങള്‍ വീടിന് അകത്ത് നിന്നുമാണ് കണ്ടെത്തിയത്. പൂട്ടിക്കിടക്കുന്ന വീടുകള്‍ നോട്ടമിട്ടുള്ള കവര്‍ച്ച വ്യാപിച്ചത് പൊലീസിനും നാട്ടുകാര്‍ക്കും തലവേദന സൃഷ്ടിക്കുകയാണ്.

Related Articles
Next Story
Share it