ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവര്‍ച്ച: ഒരു പ്രതികൂടി അറസ്റ്റില്‍

ഹൊസങ്കടി: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉഡുപ്പി ബീഡുവിലെ മുഹമ്മദ് റിയാസി(33)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും കര്‍ണാടകയില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഒരാഴ്ചമുമ്പ് തൃശൂര്‍ സ്വദേശി സത്യേഷ് എന്ന കിരണി(35)നെ അറസ്റ്റ് ചെയ്തിരുന്നു. 26ന് അര്‍ദ്ധരാത്രി ഏഴംഗ സംഘം ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കളത്തൂരിലെ അബ്ദുല്ലയെ കെട്ടിയിട്ടാക്രമിച്ച ശേഷമാണ് 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ന്നത്. സംഘം തലപ്പാടിയില്‍ വെച്ച് ഉള്ളാള്‍ […]

ഹൊസങ്കടി: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉഡുപ്പി ബീഡുവിലെ മുഹമ്മദ് റിയാസി(33)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും കര്‍ണാടകയില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഒരാഴ്ചമുമ്പ് തൃശൂര്‍ സ്വദേശി സത്യേഷ് എന്ന കിരണി(35)നെ അറസ്റ്റ് ചെയ്തിരുന്നു. 26ന് അര്‍ദ്ധരാത്രി ഏഴംഗ സംഘം ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കളത്തൂരിലെ അബ്ദുല്ലയെ കെട്ടിയിട്ടാക്രമിച്ച ശേഷമാണ് 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ന്നത്. സംഘം തലപ്പാടിയില്‍ വെച്ച് ഉള്ളാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ബീരിയില്‍ വെച്ച് കാര്‍ ഉപേക്ഷിക്കുകയും ഈ കാറിനകത്ത് ഏഴര കിലോ വെള്ളിയാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Related Articles
Next Story
Share it