ഹൊസങ്കടി ജ്വല്ലറി കവര്‍ച്ച: പൊലീസിനെ കണ്ട് ഉപേക്ഷിച്ച ഇന്നോവ കാറില്‍ നിന്ന് 1.5 ലക്ഷം രൂപയും ഏഴരകിലോ വെള്ളിയാഭരണങ്ങളും കണ്ടെത്തി

ഹൊസങ്കടി: ഹൊസങ്കടി രാജധാനി ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ചാക്കില്‍ കെട്ടിയിട്ട്, തലക്കടിച്ച് ബോധംകെടുത്തി 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ച്ച നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞു. ഉള്ളാള്‍ പൊലീസ് നടത്തിയ പരിശോധനക്കിടെ പൊലീസിനെ കണ്ട് ഉപേക്ഷിച്ച ഇന്നോവ കാറില്‍ ഏഴരകിലോ വെള്ളിയാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കണ്ടെത്തി. ബാക്കിയുള്ള പണവും വെള്ളിയാഭരണങ്ങളുമായി കവര്‍ച്ചാ സംഘം മറ്റൊരു കാറില്‍ കടന്നുകളഞ്ഞു. കാറിലെ ജി.പി.എസ് സംവിധാനമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്. ഇന്നോവ കാറും വെള്ളിയാഭരണങ്ങളും പണവും ഉള്ളാള്‍ പൊലീസ് […]

ഹൊസങ്കടി: ഹൊസങ്കടി രാജധാനി ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ചാക്കില്‍ കെട്ടിയിട്ട്, തലക്കടിച്ച് ബോധംകെടുത്തി 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ച്ച നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞു. ഉള്ളാള്‍ പൊലീസ് നടത്തിയ പരിശോധനക്കിടെ പൊലീസിനെ കണ്ട് ഉപേക്ഷിച്ച ഇന്നോവ കാറില്‍ ഏഴരകിലോ വെള്ളിയാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കണ്ടെത്തി. ബാക്കിയുള്ള പണവും വെള്ളിയാഭരണങ്ങളുമായി കവര്‍ച്ചാ സംഘം മറ്റൊരു കാറില്‍ കടന്നുകളഞ്ഞു. കാറിലെ ജി.പി.എസ് സംവിധാനമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്. ഇന്നോവ കാറും വെള്ളിയാഭരണങ്ങളും പണവും ഉള്ളാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കളത്തൂരിലെ അബ്ദുല്ല (53)യെ ചാക്കില്‍ കെട്ടിയിടുകയും തലക്കും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ബോധം കെടുത്തുകയും ചെയ്ത ശേഷമാണ് ജ്വല്ലറിയുടെ ഷട്ടറും ഗ്ലാസും തകര്‍ത്ത് കവര്‍ച്ച നടത്തിയത്. ഇന്നോവ കാര്‍ സൂറത്ത്കല്ലില്‍ നിന്ന് വാടകക്ക് വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Related Articles
Next Story
Share it