പട്ടികജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്ന് കൊന്നു; ദുരഭിമാനക്കൊല നടന്നത് കര്‍ണാടക തുംകൂറില്‍

തുംകൂര്‍: കര്‍ണാടക തുംകൂറില്‍ പട്ടികജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്ന് കൊന്നു.പതിനേഴുകാരിയായ നേത്രാവതിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ നേത്രാവതിയുടെ പിതാവ് പരശുരാമന്‍, സഹോദരന്‍ ശിവരാജു, അമ്മാവന്‍ തുക്കാറാം എന്നിവരെ അറസ്റ്റ് ചെയ്തതായി തുംകൂര്‍ എസ്പി രാഹുല്‍ കുമാര്‍ ഷഹാപൂര്‍വാദ് പറഞ്ഞു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന സമയത്താണ് നേത്രാവതി പട്ടികജാതിക്കാരനായ കുമാറുമായി പ്രണയത്തിലായത്. ഇതിനെ വീട്ടുകാര്‍ എതിര്‍ത്തതോടെ രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടി വീടുവിട്ട് പോയിരുന്നു. നേത്രാവതിയെ പിന്നീട് കണ്ടെത്തി വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.യുവാവുമായുള്ള ബന്ധം […]

തുംകൂര്‍: കര്‍ണാടക തുംകൂറില്‍ പട്ടികജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്ന് കൊന്നു.
പതിനേഴുകാരിയായ നേത്രാവതിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ നേത്രാവതിയുടെ പിതാവ് പരശുരാമന്‍, സഹോദരന്‍ ശിവരാജു, അമ്മാവന്‍ തുക്കാറാം എന്നിവരെ അറസ്റ്റ് ചെയ്തതായി തുംകൂര്‍ എസ്പി രാഹുല്‍ കുമാര്‍ ഷഹാപൂര്‍വാദ് പറഞ്ഞു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന സമയത്താണ് നേത്രാവതി പട്ടികജാതിക്കാരനായ കുമാറുമായി പ്രണയത്തിലായത്. ഇതിനെ വീട്ടുകാര്‍ എതിര്‍ത്തതോടെ രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടി വീടുവിട്ട് പോയിരുന്നു. നേത്രാവതിയെ പിന്നീട് കണ്ടെത്തി വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി സമ്മതിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ വിഷം കുടിക്കാന്‍ നിര്‍ബന്ധിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ പരശുരാമനും ശിവരാജും തുക്കാറാമും ചേര്‍ന്ന് കയര്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വിഷം കഴിച്ചാണ് പെണ്‍കുട്ടി മരിച്ചതെന്നും അന്ത്യകര്‍മങ്ങള്‍ നടത്തിയെന്നും വീട്ടുകാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ആത്മഹത്യക്കാണ് പൊലീസ് ആദ്യം കേസെടുത്തത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

Related Articles
Next Story
Share it