കാരംസിന് നല്‍കിയ സംഭാവനകള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു

കാസര്‍കോട്: കാരംസിലെ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി രണ്ടുപേരെ വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു.അജയന്‍ ബന്തടുക്ക, മുഹമ്മദ് ജീലാനി എന്നിവരെയാണ് ആദരിച്ചത്. വര്‍ഷങ്ങളായി വിവിധ കാരംസ് ടൂര്‍ണമെന്റുകളില്‍ മത്സരിച്ച് വിജയം നേടിയിട്ടുള്ള മുഹമ്മദ് ജീലാനിയെയും അജയനെയും ഈ മേഖലക്ക് സമ്മാനിച്ച സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ആദരിച്ചത്. വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനവും ഉപഹാര സമര്‍പണവും നിര്‍വഹിച്ചു. ടി.എ ഷാഫി അധ്യക്ഷത വഹിച്ചു.അബ്ദുല്‍ റഹ്മാന്‍ ചൂരി സ്വാഗതവും സിദ്ദീഖ് ഫെന്‍സി നന്ദിയും പറഞ്ഞു.

കാസര്‍കോട്: കാരംസിലെ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി രണ്ടുപേരെ വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു.
അജയന്‍ ബന്തടുക്ക, മുഹമ്മദ് ജീലാനി എന്നിവരെയാണ് ആദരിച്ചത്. വര്‍ഷങ്ങളായി വിവിധ കാരംസ് ടൂര്‍ണമെന്റുകളില്‍ മത്സരിച്ച് വിജയം നേടിയിട്ടുള്ള മുഹമ്മദ് ജീലാനിയെയും അജയനെയും ഈ മേഖലക്ക് സമ്മാനിച്ച സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ആദരിച്ചത്. വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനവും ഉപഹാര സമര്‍പണവും നിര്‍വഹിച്ചു. ടി.എ ഷാഫി അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ റഹ്മാന്‍ ചൂരി സ്വാഗതവും സിദ്ദീഖ് ഫെന്‍സി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it