എം.എസ്. മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു

പൊവ്വല്‍: പഴയകാല നേതാക്കളുടെ ത്യാഗവും ആവേശവും മുസ്‌ലിം ലീഗിന് എന്നും കരുത്താണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാറില്‍ തലയെടുപ്പോടെ പ്രവര്‍ത്തിച്ച് മണ്‍മറഞ്ഞുപോയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മികവു തെളിയിച്ച നേതാവാണ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ എം.എസ്.മുഹമ്മദ് കുഞ്ഞിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദുമ മണ്ഡലം മുസ് ലിം ലീഗിന്റെ സ്‌നേഹാദരവ് എം.എസ്. മുഹമ്മദ് കുഞ്ഞിക്ക് കൈമാറി സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. പ്രസിഡണ്ട് കെ.ഇ.എ. ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ […]

പൊവ്വല്‍: പഴയകാല നേതാക്കളുടെ ത്യാഗവും ആവേശവും മുസ്‌ലിം ലീഗിന് എന്നും കരുത്താണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാറില്‍ തലയെടുപ്പോടെ പ്രവര്‍ത്തിച്ച് മണ്‍മറഞ്ഞുപോയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മികവു തെളിയിച്ച നേതാവാണ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ എം.എസ്.മുഹമ്മദ് കുഞ്ഞിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദുമ മണ്ഡലം മുസ് ലിം ലീഗിന്റെ സ്‌നേഹാദരവ് എം.എസ്. മുഹമ്മദ് കുഞ്ഞിക്ക് കൈമാറി സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. പ്രസിഡണ്ട് കെ.ഇ.എ. ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ബി. ഷാഫി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യു.ഡി.എഫ്. ഉദുമ മണ്ഡലം ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, ശരീഫ് കൊടവഞ്ചി, ഹമീദ് മാങ്ങാട്, ഹുസൈനാര്‍ തെക്കില്‍, സി.എല്‍. റഷീദ് ഹാജി, എം.എസ്. ഷുക്കൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍, കെ.ബി.മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുട്ടി, അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, എം.ബി. ഷാനവാസ്, റൗഫ് ബായിക്കര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ബി. ഷഫീഖ്, എം.എച്ച്. മുഹമ്മദ് കുഞ്ഞി, എസ്.എം. മുഹമ്മദ് കുഞ്ഞി, എടനീര്‍ അബൂബക്കര്‍ ഹാജി, എസ്.പി. സലാഹുദ്ധീന്‍, ഹനീഫ കുന്നില്‍, ബഷീര്‍ പള്ളങ്കോട്, ലത്തീഫ് പടുപ്പ്, അബ്ബാസ് ബന്താട്, എ.പി. ഹസൈനാര്‍, ഖാദര്‍ ആലൂര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it