ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ അനുമോദിച്ചു

കാസര്‍കോട്: തുടര്‍ച്ചയായി 10-ാം വര്‍ഷവും ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രക്ഷാധികാരി അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ജില്ലാ ട്രഷററായി ഏഴാം തവണയും തിരഞ്ഞെടുക്കപ്പെട്ട മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അംഗം അബ്ദുല്‍ കബീര്‍ എന്നിവരെ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആദരിച്ചു. വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആശ രാധാകൃഷ്ണന്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സമീര്‍ ഔട്ട്ഫിറ്റ്, യൂത്ത് വിംഗ് ജില്ലാ […]

കാസര്‍കോട്: തുടര്‍ച്ചയായി 10-ാം വര്‍ഷവും ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രക്ഷാധികാരി അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ജില്ലാ ട്രഷററായി ഏഴാം തവണയും തിരഞ്ഞെടുക്കപ്പെട്ട മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അംഗം അബ്ദുല്‍ കബീര്‍ എന്നിവരെ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആദരിച്ചു. വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആശ രാധാകൃഷ്ണന്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സമീര്‍ ഔട്ട്ഫിറ്റ്, യൂത്ത് വിംഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നൗഫല്‍ റിയല്‍ എന്നിവരെയും ആദരിച്ചു.
പ്രസിഡണ്ട് ടി.എ. ഇല്യാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് എ.എ. അസീസ്, ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത്, ഭാരവാഹികളായ ദിനേശ് കെ, നെഹിം അങ്കോള, മുനീര്‍ എം.എം, ഹാരിസ് സി.കെ, ശശിധരന്‍ കെ, അജിത്ത് കുമാര്‍ സി.കെ, ഷറഫുദ്ധീന്‍ ത്വയിബ, മജീദ് ടി.ടി സംസാരിച്ചു.

Related Articles
Next Story
Share it