കോവിഡ് പ്രതിരോധ സേനാ പ്രവര്‍ത്തകരെ ബ്രേവറി നോബിള്‍ അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബായ്: കോവിഡ് പ്രതിരോധ സേനാ വളണ്ടിയര്‍മാരായി സ്വജീവന്‍ പോലും നോക്കാതെ ഈ രാജ്യത്തിനും പ്രവാസികള്‍ക്കുമായി പടപൊരുതിയ വളണ്ടിയര്‍മാരെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചവരെയും ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ സന്മാന്‍ 2020 എന്ന പ്രോഗ്രാമില്‍ ബ്രേവറി നോബിള്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നൂറ്റിഅമ്പതോളം വരുന്ന കോവിഡ് പ്രതിരോധ സേനാ അംഗങ്ങള്‍ക്കാണ് ബ്രേവറി നോബിള്‍ പുരസ്‌കാരം നല്‍കിയത്. കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നിന്നിരുന്ന സമയത്ത് സ്വജീവന്റെ സുരക്ഷ പോലും നോക്കാതെ കോവിഡ് പ്രതിരോധ […]

ദുബായ്: കോവിഡ് പ്രതിരോധ സേനാ വളണ്ടിയര്‍മാരായി സ്വജീവന്‍ പോലും നോക്കാതെ ഈ രാജ്യത്തിനും പ്രവാസികള്‍ക്കുമായി പടപൊരുതിയ വളണ്ടിയര്‍മാരെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചവരെയും ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ സന്മാന്‍ 2020 എന്ന പ്രോഗ്രാമില്‍ ബ്രേവറി നോബിള്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നൂറ്റിഅമ്പതോളം വരുന്ന കോവിഡ് പ്രതിരോധ സേനാ അംഗങ്ങള്‍ക്കാണ് ബ്രേവറി നോബിള്‍ പുരസ്‌കാരം നല്‍കിയത്. കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നിന്നിരുന്ന സമയത്ത് സ്വജീവന്റെ സുരക്ഷ പോലും നോക്കാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ വളണ്ടിയര്‍മാരായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരവും ദുബായ് ഗവണ്‍മെന്റിന്റെ അടക്കം പ്രശംസക്ക് പാത്രവുമായിരുന്നു. ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ സഹായത്തോടെ നിരവധി പ്രവര്‍ത്തനങ്ങളുടെ ജില്ലാ കെ.എം.സി.സി കീഴില്‍ അതിന്റെ വളണ്ടിയര്‍ വിംഗ് നടത്തിയത്. ഭക്ഷണ വിതരണം, മരുന്ന് വിതരണം, സൗജന്യ ചികിത്സ, ടെലി മെഡിസിന്‍ സംവിധാനം, 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്, ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് കൊണ്ട് ഐസലേഷന്‍ സെന്ററുകളുടെ സജ്ജീകരണം, ക്വാറന്റൈന്‍ സംവിധാനം, പ്രവാസികളുടെ മാനസിക സംഘര്‍ഷം കുറക്കുന്നതിനായി കേരളത്തിലെയു പ്രവാസ ലോകത്തെയും പ്രമുഖ ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തി മെഡിക്കല്‍ കൗണ്‍സിലിംഗ്, കോവിഡ് മെഡിക്കല്‍ ടെസ്റ്റ് തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങളായിരുന്നു ജില്ലാ കെ.എം.സി.സി യുടെ കീഴിലായി നടത്തിയിരുന്നത്.

ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയില്‍ നടന്ന സന്മാന്‍ 2020 പ്രോഗ്രാം ഉദ്ഘാടന കര്‍മ്മം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ അനുമോദന പ്രഭാഷണം നടത്തി. യു.എ.ഇ കെ.എം.സി.സി ഉപദേശ സമിതി ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍, യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി അന്‍വര്‍ നഹ, ദുബായ് കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ദുബായ് കെ.എം.സി.സി ആക്ടിംഗ് സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, കെ.എം.സി.സി നൈഫ് ഹെല്‍പ്പ് ഡെസ്‌ക്ക് ചീഫ് പാട്രണ്‍ മുഹമ്മദലി പാറക്കടവ്, മഹാരാഷ്ട്ര കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ഖാലിദ് തെരുവത്ത്, ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ടുമാരായ മഹമൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ധീന്‍, സെക്രട്ടറിമാരായ അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, ഷബീര്‍ കീഴൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സലാം തട്ടാനിച്ചേരി നന്ദി പറഞ്ഞു.

ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനമായ എജ്യൂഫോക്കസിന് നേതൃത്വം നല്‍കിയ സിജി ഇന്റര്‍നാഷനല്‍ കരിയര്‍ കോര്‍ഡിനേറ്റര്‍ മുജീബുല്ല കളനാടിന് ജില്ലാ കമ്മിറ്റിയുടെ പ്രശംസ പത്രം ഡോ. പി.എ ഇബ്രാഹിം ഹാജി സമ്മാനിച്ചു

Related Articles
Next Story
Share it