സാക്കിര്‍ ഇസുദ്ദീന്‍ കുമ്പളയെ ജിദ്ദ കെ.എം.സി.സി ആദരിച്ചു

ജിദ്ദ: ജിദ്ദ കാസര്‍കോട് ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ പുത്രന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ മുഖ്യാഥിതിയായി.ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് വെച്ച് നടന്ന അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ പങ്കെടുത്ത് സംസാരിച്ച ജിദ്ദയിലെ അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമായ സാക്കിര്‍ ഇസുദ്ദീന്‍ കുമ്പളയെ ചടങ്ങില്‍ ആദരിച്ചു.സ്പാനിഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് […]

ജിദ്ദ: ജിദ്ദ കാസര്‍കോട് ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.
സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ പുത്രന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ മുഖ്യാഥിതിയായി.
ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് വെച്ച് നടന്ന അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ പങ്കെടുത്ത് സംസാരിച്ച ജിദ്ദയിലെ അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമായ സാക്കിര്‍ ഇസുദ്ദീന്‍ കുമ്പളയെ ചടങ്ങില്‍ ആദരിച്ചു.
സ്പാനിഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ.പി ഹമീദലി, വ്യവസായി ഇസ്സുദ്ദീന്‍ കുമ്പള, ബഷീര്‍ ചെമ്മനാട്, കുബ്‌റാ ലത്തീഫ്, മിസ്‌റിയ ഹമീദ്, നസീമ ഹൈദര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.
ജലീല്‍ ചെര്‍ക്കള, നസീര്‍ പെരുമ്പള, കാദര്‍ ചെര്‍ക്കള, യാസീന്‍ ചിത്താരി, സിദ്ദീഖ് ബായാര്‍, സലാം ബെണ്ടിച്ചാല്‍, മുഹമ്മദലി ഹൊസങ്കടി, അബ്ദുല്ല ചന്തേര, ഹമീദ് ഇച്ചിലങ്കോട്, ഹാഷിം കുമ്പള, നജീബ് മള്ളങ്കൈ, സഫീര്‍ തൃക്കരിപ്പൂര്‍, ബുനിയാം ഒറവങ്കര തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും സമീര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it