വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസ്; ഒരു സ്ത്രീ കൂടി അറസ്റ്റില്‍, പിടിയിലായത് റിമാണ്ടില്‍ കഴിയുന്ന പ്രതി ലാലാകബീറിന്റെ ഭാര്യ

ബേഡകം: വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ഒരു സ്ത്രീ കൂടി പൊലീസ് പിടിയിലായി. ഈ കേസില്‍ നേരത്തെ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുദ്ദെയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീറിന്റെ ഭാര്യയും കാഞ്ഞങ്ങാട് ആവിക്കര സ്വദേശിനിയുമായ സബീന (28) യെയാണ് ബേഡകം സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ ഗംഗാധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കാര്‍ത്തികാ രാധാകൃഷ്ണന്‍, മധു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സബീനയെ കാസര്‍കോട് ജുഡീഷ്യല്‍ […]

ബേഡകം: വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ഒരു സ്ത്രീ കൂടി പൊലീസ് പിടിയിലായി. ഈ കേസില്‍ നേരത്തെ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുദ്ദെയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീറിന്റെ ഭാര്യയും കാഞ്ഞങ്ങാട് ആവിക്കര സ്വദേശിനിയുമായ സബീന (28) യെയാണ് ബേഡകം സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ ഗംഗാധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കാര്‍ത്തികാ രാധാകൃഷ്ണന്‍, മധു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സബീനയെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി റിമാണ്ട് ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ തോട്ടടയിലെ സ്ത്രീകളുടെ സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റി. ഭര്‍ത്താവിന്റെ തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നതിനാണ് സബീനയെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ആവിക്കരയിലെ വീട്ടില്‍ നിന്നാണ് സബീനയെ വനിതാ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. സബീനയുടെ ആറും എട്ടും വയസുള്ള പെണ്‍മക്കളെ പരവനടുക്കം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

ഹണിട്രാപ്പ് കേസിലെ മറ്റൊരു പ്രതിയും കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ബാസിന്റെ ഭാര്യയുമായ പി. സുബൈദ(39)യെ ബേഡകം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സുബൈദയും തോട്ടടയിലെ സ്‌പെഷ്യല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുകയാണ്.

2020 സെപ്തംബര്‍ 20ന് ബേഡകം സ്വദേശിയായ വ്യാപാരിയെ വീടും സ്ഥലവും വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് അഞ്ചാംമൈലിലേക്ക് വിളിപ്പിക്കുകയും അവിടെയെത്തിയ വ്യാപാരിയെ വീട്ടിനകത്ത് മുറിയില്‍ പൂട്ടിയിടുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

Related Articles
Next Story
Share it