ഉള്ളാളില്‍ തെങ്ങില്‍ കയറി തേങ്ങ പറിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റ് യുവാവ് മരിച്ചു; ഓട്ടോഡ്രൈവറും മകളും ആസ്പത്രിയില്‍

മംഗളൂരു: ഉള്ളാളില്‍ തെങ്ങില്‍ കയറി തേങ്ങ പറിക്കുന്നതിനിടെ തേനീച്ചകളുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ഉള്ളാള്‍ ബയില്‍ സ്വദേശി ജീതന്‍ റാസ്‌ക്വിഞ്ഞ (38) യാണ് മരിച്ചത്. തേനീച്ചക്കുത്തേറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍ പ്രവീണ്‍ പൂജാരി, മകള്‍ ധൃതി എന്നിവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.ഉള്ളാള്‍ ബയില്‍ സ്വദേശിനിയായ ഭവാനിയുടെ തെങ്ങില്‍ നിന്ന് ജീതന്‍ റാസ്‌ക്വിഞ്ഞ തേങ്ങ പറിക്കുന്നതിനിടെ തേനീച്ചകള്‍ അക്രമിക്കുകയായിരുന്നു. ഓട്ടോ ഓടിച്ചുപോവുകയായിരുന്ന പ്രവീണ്‍ പൂജാരിയെയും മകള്‍ ധൃതിയെയും തേനീച്ചകള്‍ അക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ജീതനെ […]

മംഗളൂരു: ഉള്ളാളില്‍ തെങ്ങില്‍ കയറി തേങ്ങ പറിക്കുന്നതിനിടെ തേനീച്ചകളുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ഉള്ളാള്‍ ബയില്‍ സ്വദേശി ജീതന്‍ റാസ്‌ക്വിഞ്ഞ (38) യാണ് മരിച്ചത്. തേനീച്ചക്കുത്തേറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍ പ്രവീണ്‍ പൂജാരി, മകള്‍ ധൃതി എന്നിവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഉള്ളാള്‍ ബയില്‍ സ്വദേശിനിയായ ഭവാനിയുടെ തെങ്ങില്‍ നിന്ന് ജീതന്‍ റാസ്‌ക്വിഞ്ഞ തേങ്ങ പറിക്കുന്നതിനിടെ തേനീച്ചകള്‍ അക്രമിക്കുകയായിരുന്നു. ഓട്ടോ ഓടിച്ചുപോവുകയായിരുന്ന പ്രവീണ്‍ പൂജാരിയെയും മകള്‍ ധൃതിയെയും തേനീച്ചകള്‍ അക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ജീതനെ നഗരത്തിലെ സ്വകാര്യാസ്പത്രിയിലും പ്രവീണ്‍ പൂജാരിയെയും മകള്‍ ധൃതിയെയും തൊക്കോട്ടെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ പ്രവീണ്‍ പൂജാരിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. തനീച്ചയുടെ അക്രമണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബണ്ട്വാളില്‍ തേനീച്ചയുടെ അക്രമണത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. കോട്ട, ഉപ്പിനങ്ങാടി, സുള്ള്യ എന്നിവിടങ്ങളിലും സമാനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it