കാസര്‍കോട് സ്വദേശിയെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വരുത്തി നഗ്‌നവീഡിയോ എടുത്ത് പണം തട്ടി; യുവതിയും യുവാവും അറസ്റ്റില്‍

കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയെ കോഴിക്കോട് പന്തീരാങ്കാവിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികളായ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമം ചീരക്കാട് വീട്ടില്‍ എം ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കല്‍ നജു മന്‍സിലില്‍ ഫൈജാസ് (30) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെയാണ് യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസില്‍ ഇരിങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കാസര്‍കോട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തിയത്. […]

കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയെ കോഴിക്കോട് പന്തീരാങ്കാവിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികളായ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മാനന്തവാടി വേമം ചീരക്കാട് വീട്ടില്‍ എം ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കല്‍ നജു മന്‍സിലില്‍ ഫൈജാസ് (30) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെയാണ് യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസില്‍ ഇരിങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കാസര്‍കോട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തിയത്. മുറിയില്‍ പ്രവേശിച്ച ഉടന്‍ ഭര്‍ത്താവെന്നവകാശപ്പെട്ട് ഒരാള്‍ എത്തിയെന്നും ഇരുവരും ചേര്‍ന്ന് മര്‍ദിച്ചതായും നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയതായും കാസര്‍കോട് സ്വദേശി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈല്‍ഫോണും 1500 രൂപ ഗൂഗിള്‍പേ വഴിയും തട്ടിയെടുത്തതായി യുവാവിന്റെ പരാതിയിലുണ്ട്. പന്തീരാങ്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്‌ളാറ്റിലെത്തിയാണ് ഷബാനയെയും ഫൈജാസിനെയും പിടികൂടിയത്.

Related Articles
Next Story
Share it