ഡോ. ആയിഷ ഷമയേയും ജുബൈരിയ ടീച്ചറേയും അനുമോദിച്ചു

തളങ്കര: മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി നേടിയ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഡോ. ആയിഷ ഷമയേയും എല്‍.പി. എസ്.എ പരീക്ഷയില്‍ ജില്ലയില്‍ ഒന്നാംറാങ്ക് നേടിയ മുന്‍ അധ്യാപിക ജുബൈരിയ ടീച്ചറേയും ദഖീറത്തുല്‍ ഉഖ്‌റാ സംഘം അനുമോദിച്ചു. ഡോ. ഷമ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറാണിപ്പോള്‍. അനുമോദന യോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് […]

തളങ്കര: മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി നേടിയ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഡോ. ആയിഷ ഷമയേയും എല്‍.പി. എസ്.എ പരീക്ഷയില്‍ ജില്ലയില്‍ ഒന്നാംറാങ്ക് നേടിയ മുന്‍ അധ്യാപിക ജുബൈരിയ ടീച്ചറേയും ദഖീറത്തുല്‍ ഉഖ്‌റാ സംഘം അനുമോദിച്ചു. ഡോ. ഷമ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറാണിപ്പോള്‍. അനുമോദന യോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ മഞ്ജുകുര്യാക്കോസ് അതിഥികളെ പരിചയപ്പെടുത്തി. മാനേജര്‍ എം.എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ കെ.എം ഹനീഫ്, വൈസ് പ്രസിഡണ്ട് മീത്തല്‍ അബ്ദുല്ല, സെക്രട്ടറിമാരായ റഊഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി.എ മുഹമ്മദലി ബഷീര്‍, കെ.എം അബ്ദുല്‍റഹ്‌മാന്‍, പി.എ സത്താര്‍ ഹാജി, ടി.ഇ മുക്താര്‍, സഹീര്‍ ആസിഫ്, ടി.എസ് ഗഫൂര്‍, അഷ്‌റഫ് ഫോര്‍യു, പി.എ സലാം, അബൂസായി, പി.ടി.എ പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാര്‍, വൈസ് പ്രസിഡണ്ട് സൗജാന, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ സവിത ടീച്ചര്‍, വനിതാ കോളേജ് പ്രിന്‍സിപ്പല്‍ രജിത ടീച്ചര്‍, ലത്തീഫ് മാസ്റ്റര്‍, മിനി ടീച്ചര്‍ സംസാരിച്ചു. ഡോ. ആയിഷ ഷമയും ജുബൈരിയ ടീച്ചറും മറുപടി പ്രസംഗം നടത്തി. ശ്യാമള ടീച്ചര്‍ നന്ദി പറഞ്ഞു.
അകാലത്തില്‍ പൊലിഞ്ഞ സഹപാഠി മുഹമ്മദ് അഫ്‌സലിന്റെ ഓര്‍മ്മക്ക് 2012-14 സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി ബാച്ച് സ്‌കൂളിന് കൈമാറിയ പ്രസംഗപീഠവും മൈക്ക് സെറ്റും പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഏറ്റുവാങ്ങി.

Related Articles
Next Story
Share it