നാരമ്പാടി സ്വദേശിനിയേയും മകനേയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

വിട്‌ള: സുള്ള്യപ്പദവ് തോട്ടതമൂലയില്‍ താമസിക്കുന്ന ബദിയടുക്ക നാരമ്പാടി സ്വദേശിനിയേയും മകനേയും തോക്കുചൂണ്ടി ഭീഷണപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. വിട്‌ള പെര്‍വായിലെ സുധീര്‍ മണിയാണി, ഇച്ചിലങ്കോട് പച്ചമ്പളയിലെ രവി, പൈവളിഗെ അട്ടഗോളിയിലെ കിരണ്‍, സീതാംഗോളി ബാഡൂരിലെ വസന്ത, ഫൈസല്‍, എടനാട് രാജീവ് ഗാന്ധി നഗറിലെ അബ്ദുല്‍നിസാര്‍ എന്നിവരെയാണ് വിട്‌ള പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നിലെ മുഖ്യപ്രതി കാഞ്ഞങ്ങാട് സ്വദേശി സുനിലിനെ പൊലീസ് അന്വേഷിച്ചുവരികയാണ്. മൂന്നാഴ്ചമുമ്പാണ് സംഭവം. നാരമ്പാടിയിലെ കസ്തൂരി റൈ, മകന്‍ […]

വിട്‌ള: സുള്ള്യപ്പദവ് തോട്ടതമൂലയില്‍ താമസിക്കുന്ന ബദിയടുക്ക നാരമ്പാടി സ്വദേശിനിയേയും മകനേയും തോക്കുചൂണ്ടി ഭീഷണപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. വിട്‌ള പെര്‍വായിലെ സുധീര്‍ മണിയാണി, ഇച്ചിലങ്കോട് പച്ചമ്പളയിലെ രവി, പൈവളിഗെ അട്ടഗോളിയിലെ കിരണ്‍, സീതാംഗോളി ബാഡൂരിലെ വസന്ത, ഫൈസല്‍, എടനാട് രാജീവ് ഗാന്ധി നഗറിലെ അബ്ദുല്‍നിസാര്‍ എന്നിവരെയാണ് വിട്‌ള പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നിലെ മുഖ്യപ്രതി കാഞ്ഞങ്ങാട് സ്വദേശി സുനിലിനെ പൊലീസ് അന്വേഷിച്ചുവരികയാണ്. മൂന്നാഴ്ചമുമ്പാണ് സംഭവം. നാരമ്പാടിയിലെ കസ്തൂരി റൈ, മകന്‍ ഗുരുപ്രസാദ് എന്നിവരെയാണ് അക്രമിച്ചത്. പാതിരാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘം കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും ഇരുവര്‍ക്കും നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അലമാരയുടെ താക്കോല്‍ കൈക്കലാക്കുകയും തുടര്‍ന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണവും അരലക്ഷം രൂപയും ഉള്‍പ്പെടെയുള്ളവ കൊള്ളയടിച്ചുവെന്നാണ് പരാതി. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ബാഡൂരിലെ വസന്തനെ ഏതാനും ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് മറ്റു പ്രതികളേയും പിടികൂടുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു. പിടിയിലായവരില്‍ മിക്കവര്‍ക്കെതിരേയും ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

Related Articles
Next Story
Share it