മാനനഷ്ടക്കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നോട്ടീസ്; 22ന് മുമ്പ് ഹാജരാകണമെന്ന് കൊല്‍ക്കത്ത കോടതി

കൊല്‍ക്കത്ത: മാനനഷ്ടക്കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോടതി നോട്ടീസ് നല്‍കി. ഫെബ്രുവരി 22ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പശ്ചിമ ബംഗാളിലെ എംപി/എംഎല്‍എ കോടതിയാണ് നോട്ടീസ് അയച്ചത്. തൃണമുല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമം 500 ാം വകുപ്പ് അനുസരിച്ച് മാനനഷ്ടക്കേസിന് മറുപടി നല്‍കാന്‍ കുറ്റാരോപിതന്‍ നേരിട്ടോ, അഭിഭാഷകന്‍ മുഖാന്തരമോ ഹാജരാകേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. 22ന് രാവിലെ പത്ത് മണിക്ക് നേരിട്ടോ അഭിഭാഷകന്‍ മുഖാന്തിരമോ ഹാജരാകാനാണ് ആവശ്യം. 2018 […]

കൊല്‍ക്കത്ത: മാനനഷ്ടക്കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോടതി നോട്ടീസ് നല്‍കി. ഫെബ്രുവരി 22ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പശ്ചിമ ബംഗാളിലെ എംപി/എംഎല്‍എ കോടതിയാണ് നോട്ടീസ് അയച്ചത്. തൃണമുല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി നടപടി.

ഇന്ത്യന്‍ ശിക്ഷാ നിയമം 500 ാം വകുപ്പ് അനുസരിച്ച് മാനനഷ്ടക്കേസിന് മറുപടി നല്‍കാന്‍ കുറ്റാരോപിതന്‍ നേരിട്ടോ, അഭിഭാഷകന്‍ മുഖാന്തരമോ ഹാജരാകേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. 22ന് രാവിലെ പത്ത് മണിക്ക് നേരിട്ടോ അഭിഭാഷകന്‍ മുഖാന്തിരമോ ഹാജരാകാനാണ് ആവശ്യം. 2018 ഓഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ നടന്ന റാലിക്കിടെ തൃണമുല്‍ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് അമിത് ഷായ്‌ക്കെതിരായ ആരോപണം.

Related Articles
Next Story
Share it