രാജ്യത്തുനിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ചെന്നൈ: രാജ്യത്തുനിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്ച പുതുച്ചേരി കാരയ്ക്കാലില്‍ ബി.ജെ.പി പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ കുടുംബ ഭരണമാണ് നടക്കുന്നതെന്നും രാജ്യമെങ്ങും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെയാണ് ബിജെ.പിയില്‍ ചേരുന്നതെന്നു ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാതെ അഴിമതി നടത്താനാണ് നാരായണ സ്വാമി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ കൊള്ളരുതായ്മ കാരണമാണ് താഴെവീണത്. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച ജോണ്‍കുമാര്‍, വെങ്കടേശന്‍, […]

ചെന്നൈ: രാജ്യത്തുനിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്ച പുതുച്ചേരി കാരയ്ക്കാലില്‍ ബി.ജെ.പി പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ കുടുംബ ഭരണമാണ് നടക്കുന്നതെന്നും രാജ്യമെങ്ങും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെയാണ് ബിജെ.പിയില്‍ ചേരുന്നതെന്നു ഷാ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാതെ അഴിമതി നടത്താനാണ് നാരായണ സ്വാമി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ കൊള്ളരുതായ്മ കാരണമാണ് താഴെവീണത്. അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച ജോണ്‍കുമാര്‍, വെങ്കടേശന്‍, സ്പീക്കര്‍ ശിവകൊളുന്തുവിന്റെ സഹോദരന്‍ രാമലിംഗം എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ ശിവകൊളുന്തു സ്പീക്കര്‍ സ്ഥാനം രാജിവെച്ച് ലഫ്.ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇദ്ദേഹവും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

Related Articles
Next Story
Share it