മംഗളൂരുവില്‍ കടന്നല്‍ക്കൂട്ടം സ്‌കൂള്‍ വിദ്യാര്‍ഥികളെ അക്രമിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ച ഹോംഗാര്‍ഡ് കടന്നല്‍ കുത്തേറ്റ് മരിച്ചു

മംഗളൂരു: കടന്നല്‍ക്കൂട്ടത്തിന്റെ അക്രമണത്തില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ച ഹോംഗാര്‍ഡ് കടന്നല്‍കുത്തേറ്റ് മരിച്ചു. കട്ടീല്‍ ദേവരഗുഡ്ഡെ സ്വദേശി സന്തോഷ് (35) ആണ് മരിച്ചത്. മംഗളൂരുവിനടുത്ത കിന്നിഗോളി രാം മന്ദിറിന് സമീപമാണ് സംഭവം. സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ഥികളെ കടന്നല്‍ക്കൂട്ടം അക്രമിക്കുന്നത് കണ്ട സന്തോഷ് കുട്ടികളെ രക്ഷപ്പെടുത്തി കിന്നിഗോളിയിലെ കോണ്‍സെറ്റ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ സഹായിക്കുന്നതിനിടെ കടന്നലുകള്‍ സന്തോഷിനെ കുത്തിയിരുന്നു. എന്നാല്‍ സന്തോഷ് ആസ്പത്രിയില്‍ ചികിത്സ തേടാതെ നേരെ വീട്ടിലേക്ക് പോയി. വ്യാഴാഴ്ച രാത്രി വീട്ടിലെ കസേരയില്‍ ഇരിക്കുമ്പോള്‍ […]

മംഗളൂരു: കടന്നല്‍ക്കൂട്ടത്തിന്റെ അക്രമണത്തില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ച ഹോംഗാര്‍ഡ് കടന്നല്‍കുത്തേറ്റ് മരിച്ചു. കട്ടീല്‍ ദേവരഗുഡ്ഡെ സ്വദേശി സന്തോഷ് (35) ആണ് മരിച്ചത്. മംഗളൂരുവിനടുത്ത കിന്നിഗോളി രാം മന്ദിറിന് സമീപമാണ് സംഭവം. സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ഥികളെ കടന്നല്‍ക്കൂട്ടം അക്രമിക്കുന്നത് കണ്ട സന്തോഷ് കുട്ടികളെ രക്ഷപ്പെടുത്തി കിന്നിഗോളിയിലെ കോണ്‍സെറ്റ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ സഹായിക്കുന്നതിനിടെ കടന്നലുകള്‍ സന്തോഷിനെ കുത്തിയിരുന്നു. എന്നാല്‍ സന്തോഷ് ആസ്പത്രിയില്‍ ചികിത്സ തേടാതെ നേരെ വീട്ടിലേക്ക് പോയി. വ്യാഴാഴ്ച രാത്രി വീട്ടിലെ കസേരയില്‍ ഇരിക്കുമ്പോള്‍ സന്തോഷിന് അസുഖം വരികയും മരണം സംഭവിക്കുകയും ചെയ്തു. സന്തോഷിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

Related Articles
Next Story
Share it