കുമ്പളയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച

കുമ്പള: കുമ്പള മാവിനക്കട്ടയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. മാവിനക്കട്ടയിലെ നസിയയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ നാല് ദിവസം മുമ്പ് വീട് പൂട്ടി തളങ്കരയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ വീട്ടുകാര്‍ എത്തിയത്. തുടര്‍ന്ന് അകത്ത് പരിശോധിച്ചപ്പോള്‍ അഞ്ച് അലമാരകള്‍ തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. തുണിത്തരങ്ങളും മറ്റും പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Related Articles
Next Story
Share it