വിട പറയാനൊരുങ്ങുന്ന പരിശുദ്ധ റമദാന്‍

സയ്യിദുശ്ശുഹൂര്‍ മാസങ്ങളുടെ നേതാവെന്ന് വിശേഷിപ്പിക്കപ്പെട്ട പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന പരിശുദ്ധ റമദാന്‍ വിടപറയാനൊരുങ്ങുകയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചോളം ഓരോ റമദാനിലെ വിടവാങ്ങലും വേദനിക്കുന്ന ദിനരാത്രങ്ങളാണ്.ഈ പുണ്യ മാസം ആഗതമാവുന്നതിന് മാസങ്ങള്‍ക്ക് മുന്നേ പ്രാര്‍ത്ഥനയാല്‍ സ്വാഗതമോതിക്കൊണ്ട് മനസും ശരീരവും നാഥന് സമര്‍പ്പിക്കാന്‍ വേണ്ടി കാത്തിരുന്നവരാണ് വിശ്വാസികള്‍. വീടുകളും പള്ളികളും പ്രത്യേകമായി ശുദ്ധീകരിച്ചും അലങ്കരിച്ചും ദിവസങ്ങള്‍ക്ക് മുന്നേ കോപ്പ് കൂട്ടി ഈ മാസത്തെ വരവേലക്കാനൊരുങ്ങുന്നത് പുണ്യ മാസത്തോട് കാണിക്കുന്ന പ്രത്യേകമായ ബഹുമാനവും ആദരവും കൂടിയാണ്.മറ്റു മാസങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി അടുക്കും […]

സയ്യിദുശ്ശുഹൂര്‍ മാസങ്ങളുടെ നേതാവെന്ന് വിശേഷിപ്പിക്കപ്പെട്ട പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന പരിശുദ്ധ റമദാന്‍ വിടപറയാനൊരുങ്ങുകയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചോളം ഓരോ റമദാനിലെ വിടവാങ്ങലും വേദനിക്കുന്ന ദിനരാത്രങ്ങളാണ്.
ഈ പുണ്യ മാസം ആഗതമാവുന്നതിന് മാസങ്ങള്‍ക്ക് മുന്നേ പ്രാര്‍ത്ഥനയാല്‍ സ്വാഗതമോതിക്കൊണ്ട് മനസും ശരീരവും നാഥന് സമര്‍പ്പിക്കാന്‍ വേണ്ടി കാത്തിരുന്നവരാണ് വിശ്വാസികള്‍. വീടുകളും പള്ളികളും പ്രത്യേകമായി ശുദ്ധീകരിച്ചും അലങ്കരിച്ചും ദിവസങ്ങള്‍ക്ക് മുന്നേ കോപ്പ് കൂട്ടി ഈ മാസത്തെ വരവേലക്കാനൊരുങ്ങുന്നത് പുണ്യ മാസത്തോട് കാണിക്കുന്ന പ്രത്യേകമായ ബഹുമാനവും ആദരവും കൂടിയാണ്.
മറ്റു മാസങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി അടുക്കും ചിട്ടയോടും കൂടി പെരുമാറുന്നതും പരസ്പര ഐക്യവും സാഹോദര്യ സ്‌നേഹവും ഒന്നുകൂടി ഊട്ടിയുറപ്പിച്ചും സല്‍കര്‍മ്മങ്ങള്‍ കൊണ്ട് നാഥനിലേക്ക് അടുത്തും സുകൃതങ്ങളാല്‍ ജീവിക്കുന്ന റമദാന്‍ ഓരോ വിശ്വാസികള്‍ക്കും നന്മകള്‍ കൊയ്‌തെടുക്കുന്ന ദിനരാത്രങ്ങളാണ്.
ഈ ചുട്ടുപൊള്ളുന്ന ചൂടിലും ദാഹവും വിശപ്പും നാഥന്റെ കല്‍പനക്ക് വേണ്ടി വെടിഞ്ഞ ഒരു മുസ്ലിമിന്റെ മനസും ശരീരവും പൂര്‍ണ്ണമായും അവനിലേക്ക് സമര്‍പ്പിക്കുന്ന റമദാന്‍ കാരുണ്യവാന്റെ കരുണയുടെ വാതിലുകള്‍ തുറന്നുകൊടുക്കുന്ന മാസം കൂടിയാണ്. പകലില്‍ നോമ്പെടുത്തും രാത്രിയില്‍ റമദാനിലെ പ്രത്യേക സുന്നത്തായ തറാവീഹ് നിസ്‌കാരം നിര്‍വഹിച്ചും വിശ്വാസികള്‍ രാപ്പകല്‍ വിത്യാസമില്ലാതെ ആരാധനകളില്‍ ഏര്‍പ്പെടുന്ന മാസമാണ് ഈ പുണ്യ മാസം. അത്‌പോലെ നമുക്കെല്ലാവര്‍ക്കുമറിയാവുന്ന പോലെ റബ്ബിന്റെ കലാമായ പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ ഏറ്റവും വലിയ പ്രത്യേകതയുള്ള മാസംകൂടിയാണ് പുണ്യമാക്കപ്പെട്ട റമദാന്‍. ആയത്‌കൊണ്ട് ഖുര്‍ആനിന്റെ വാര്‍ഷികമെന്നോണം മറ്റു മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഖുര്‍ആന്‍ ഖത്മുകള്‍ ഓതിത്തീര്‍ക്കാനും ഖുര്‍ആനിനെ കുറിച്ച് കൂടുതല്‍ പഠിക്കാനും വിശ്വാസികള്‍ ഈ മാസം ഉപയോഗിക്കുന്നു.
അവന്‍ അവന്റെ അടിമകള്‍ക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ വാരിവിതറുന്ന ഈ റമദാനില്‍ ഓരോ നന്മയ്ക്കും മറ്റു മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പുണ്യങ്ങള്‍ ലഭിക്കുന്നുവെന്നതിനാല്‍ കൂടുതല്‍ ഇബാദത്തുകള്‍ ചെയ്ത് കൂടുതല്‍ പ്രതിഫലങ്ങളും സ്രഷ്ടാവിന്റെ പ്രീതിയും നേടാന്‍ വിശ്വാസികള്‍ തിരക്ക് കൂട്ടുന്ന മാസമാണ് വിശുദ്ധ റമദാന്‍. മുപ്പത് ദിവസത്തെ റമദാനിനെ മൂന്നായി വിഭജിച്ച് ആദ്യത്തെ പത്ത് പ്രത്യേകമായി അവന്റെ കാരുണ്യത്തെ ചോദിക്കുന്നതിനും രണ്ടാം പത്തില്‍ ചെയ്തുപോയ തെറ്റുകളെയോര്‍ത്ത് അവനിലേക്ക് ഖേദിച്ചു മടങ്ങുന്നതിനും അവസാന പത്ത് കത്തിയാളുന്ന നരകത്തെ തൊട്ട് കാവലിനെ ചോദിച്ചും അവന്റെ അനുഗ്രഹങ്ങള്‍ നിറച്ച് വെച്ച സ്വര്‍ഗം ചോദിക്കാനും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ കൊണ്ട് ധന്യമാണ്. അതിനിടയില്‍ തന്നെ കുടുംബബന്ധം ചേര്‍ത്തും കുടുംബങ്ങളിലും കൂട്ടായ്മകളിലും ഇഫ്താര്‍ പരിപാടികള്‍ സംഘടിപ്പിച്ചും പാവങ്ങളെ ചേര്‍ത്ത് നിര്‍ത്തിയും സക്കാത്തിന്റെ വിഹിതം കണക്ക് കൂട്ടി സാധുക്കള്‍ക്ക് നല്‍കിയും ചാരിറ്റി പ്രവര്‍ത്തനത്തില്‍ മുഴുകി സാമ്പത്തിക ശുദ്ധിവരുത്താനും വിശ്വാസികള്‍ ഈ റമദാന്‍ ഉപയോഗിക്കുന്നവരാണ്.
കൂടാതെ മുത്ത്‌നബി(സ)യുടെ ഉമ്മത്തിന് മാത്രം റബ്ബ് ഓഫര്‍ നല്‍കിയ ലൈലത്തുല്‍ ഖദ്ര്‍ എന്ന ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമുള്ള രാവിനെ പ്രതീക്ഷിച്ച് അവസാന പത്തിലെ ഒറ്റയിട്ട രാത്രികള്‍ ഓരോ മുസ്ലിമും ഉറക്കമില്ലാത്ത രാത്രികളുമായി റബ്ബിലേക്ക് കൂടുതല്‍ അടുക്കുകയാണ്.
ഉണ്ണാത്ത പകലുകളും ഉറക്കമില്ലാത്ത രാത്രികളുമായി കഴിയുന്ന വിശ്വാസികള്‍ക്ക് നാഥന്‍ അവന്റെ അനുഗ്രഹങ്ങളുടെ കലവറയായ സ്വര്‍ഗ്ഗത്തിലെ പ്രത്യേക ഭവനമാണ് ഒരുക്കി വെച്ച് കാത്തിരിക്കുന്നത്.
എന്ത് കൊണ്ടും പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ റമദാന്‍ അത് വല്ലാത്ത ആത്മസംസ്‌കരണത്തിന്റെ മാസമാണ്. ഒപ്പം ആരോഗ്യ സംരക്ഷണത്തിന്റെയും. അവസാന വെള്ളിയാഴ്ച ജുമുഅ ദിവസം ഇമാം ഖുതുബയിലൂടെ റമദാനിനെ സലാം പറഞ്ഞ് യാത്രയാക്കുമ്പോള്‍ പള്ളി മൂലകളില്‍ നിന്നും ഹൃദയം പൊട്ടിയുള്ള തേങ്ങലുകള്‍ കേള്‍ക്കാനാവും.
പലരുടെയും കണ്ണ് കലങ്ങിയിട്ടുണ്ടാവും. അതിഥിയായി വന്ന ഈ റമദാനിനെ വേണ്ടത് പോലെ സല്‍ക്കരിക്കാന്‍ കഴിഞ്ഞോ എന്നുള്ള ചിന്തയിലാണ് വിശ്വാസികള്‍. ഒപ്പം ഇനിയൊരു റമദാന്‍ എനിക്കുണ്ടാവുമോ എന്നും ഈ റമദാന്‍ എന്നിനില്‍ നിന്ന് സ്വീകരിക്കുമോ എന്നുമുള്ള മനസ്സ് നീറുന്ന വേവലാതിയിലും.


-അച്ചു പച്ചമ്പള

Related Articles
Next Story
Share it