'വിശുദ്ധ ഹജ്ജ് സ്വയം നന്നാകാനും അപരന് മാതൃകയാക്കാനുമുള്ളതാവണം'

ഉപ്പള: മാനവിക ഐക്യം ഉത്‌ഘോഷിക്കുന്ന വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നവര്‍ പൂര്‍ണ ആത്മീയ വിശുദ്ധി കൈവരിക്കണമെന്നും ശിഷ്ടകാലം മാതൃകാ യോഗ്യനായി ജീവിതം ക്രമപ്പെടുത്തണമെന്നും ദുബായ് സഅദിയ്യ പ്രസിഡണ്ട് സയ്യിദ് താഹാ ബാഫഖി തങ്ങള്‍ പറഞ്ഞു. ഉപ്പള സി.എം ഹജ്ജ്-ഉംറ ട്രാവല്‍സിന് കീഴില്‍ ഈ മാസം 21ന് പുറപ്പെടുന്ന ഹജ്ജ് സംഘത്തിനുള്ള പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബേക്കൂര്‍ രിഫായിയ്യ ജുമാ മസ്ജിദ് മുദരിസ് ഉമര്‍ സഖാഫി അധ്യക്ഷത വഹിച്ചു. മദനീയം അബ്ദുല്ലത്തീഫ് സഖാഫി മുഖ്യ പ്രഭാഷണം […]

ഉപ്പള: മാനവിക ഐക്യം ഉത്‌ഘോഷിക്കുന്ന വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നവര്‍ പൂര്‍ണ ആത്മീയ വിശുദ്ധി കൈവരിക്കണമെന്നും ശിഷ്ടകാലം മാതൃകാ യോഗ്യനായി ജീവിതം ക്രമപ്പെടുത്തണമെന്നും ദുബായ് സഅദിയ്യ പ്രസിഡണ്ട് സയ്യിദ് താഹാ ബാഫഖി തങ്ങള്‍ പറഞ്ഞു. ഉപ്പള സി.എം ഹജ്ജ്-ഉംറ ട്രാവല്‍സിന് കീഴില്‍ ഈ മാസം 21ന് പുറപ്പെടുന്ന ഹജ്ജ് സംഘത്തിനുള്ള പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബേക്കൂര്‍ രിഫായിയ്യ ജുമാ മസ്ജിദ് മുദരിസ് ഉമര്‍ സഖാഫി അധ്യക്ഷത വഹിച്ചു. മദനീയം അബ്ദുല്ലത്തീഫ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ചീഫ് അമീര്‍ കന്തല്‍ സൂപ്പി മദനി ക്ലാസിന് നേതൃത്വം നല്‍കി.
ഉസ്മാന്‍ സഖാഫി, നാസര്‍ പള്ളങ്കോട്, സി.എം കബീര്‍ ഹാജി സംസാരിച്ചു. പ്രൊപ്രൈറ്റര്‍ സി.എം മൊയ്തു ഹാജി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it