വീണ്ടും വിചിത്ര വിധിയുമായി ബോംബൈ ഹൈക്കോടതി; പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റസിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗീക അതിക്രമമല്ലെന്ന് ജസ്റ്റിസ് പുഷ്പ ഗനേദിവാല; നിരീക്ഷണം അഞ്ച് വയസുകാരിയെ 50 കാരന്‍ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസില്‍

മുംബൈ: വീണ്ടും വിചിത്ര വിധിയുമായി ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റസിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗീക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചു. പോക്സോ പ്രകാരം ഈ കുറ്റകൃത്യം ലൈംഗികാതിക്രമമല്ലെന്ന് ജസ്റ്റിസ് പുഷ്പ ഗനേദിവാല നിരീക്ഷിച്ചു. അഞ്ച് വയസുകാരിയെ ലൈംഗികമായി അതിക്രമിച്ച 50 കാരനെതിരായ കേസ് പരിഗണിക്കവെയാണ് കോടതി വിധി. ലിബ്നസ് കുജൂര്‍ എന്ന 50 കാരനെതിരെ 354-എ(1), ഐപിസി 448, പോക്സോ സെക്ഷന്‍ 8, 10, 12 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. […]

മുംബൈ: വീണ്ടും വിചിത്ര വിധിയുമായി ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റസിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗീക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചു. പോക്സോ പ്രകാരം ഈ കുറ്റകൃത്യം ലൈംഗികാതിക്രമമല്ലെന്ന് ജസ്റ്റിസ് പുഷ്പ ഗനേദിവാല നിരീക്ഷിച്ചു.

അഞ്ച് വയസുകാരിയെ ലൈംഗികമായി അതിക്രമിച്ച 50 കാരനെതിരായ കേസ് പരിഗണിക്കവെയാണ് കോടതി വിധി. ലിബ്നസ് കുജൂര്‍ എന്ന 50 കാരനെതിരെ 354-എ(1), ഐപിസി 448, പോക്സോ സെക്ഷന്‍ 8, 10, 12 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. ദുരുദ്ദേശത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് എന്നത് വ്യക്തമാണ്. എന്നാല്‍, ലൈംഗികാതിക്രമം നടന്നതായി തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ചര്‍മത്തില്‍ തൊടാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗീകാതിക്രമമായി കാണാന്‍ പറ്റില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞത് വിവാദമായിരുന്നു. ഈ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

Related Articles
Next Story
Share it