ഹൊ! എന്തൊരു ഞെരുക്കം
കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലം -ജില്ലാ ആസ്ഥാനമായ കലക്ടറേറ്റിന് തൊട്ടടുത്ത്. പഴയ 'കുഞ്ഞിമാവിന്റടി' മുതല്‍ നായന്മാര്‍മൂല വരെ എന്തൊരു തിരക്ക്!വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ ആസ്പത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ജില്ലാ കോടതി സമുച്ചയം -ഇത്യാദികള്‍ പലതും പരിമിതമായ ഒരിടത്ത് കേന്ദ്രീകരിച്ച് സ്ഥിതിചെയ്യുന്നത് കൊണ്ടാണ് ഈ ഞെരുക്കം. കേരള സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 'വിദ്യാനഗര്‍' എന്ന് നാമകരണം ചെയ്ത സ്ഥലത്തെ ഗവണ്‍മെന്റ് കോളേജ് കാസര്‍കോട്-ചെര്‍ക്കള റോഡിനോട് ചേര്‍ന്ന് ഇടത് […]
കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലം -ജില്ലാ ആസ്ഥാനമായ കലക്ടറേറ്റിന് തൊട്ടടുത്ത്. പഴയ 'കുഞ്ഞിമാവിന്റടി' മുതല്‍ നായന്മാര്‍മൂല വരെ എന്തൊരു തിരക്ക്!വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ ആസ്പത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ജില്ലാ കോടതി സമുച്ചയം -ഇത്യാദികള്‍ പലതും പരിമിതമായ ഒരിടത്ത് കേന്ദ്രീകരിച്ച് സ്ഥിതിചെയ്യുന്നത് കൊണ്ടാണ് ഈ ഞെരുക്കം. കേരള സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 'വിദ്യാനഗര്‍' എന്ന് നാമകരണം ചെയ്ത സ്ഥലത്തെ ഗവണ്‍മെന്റ് കോളേജ് കാസര്‍കോട്-ചെര്‍ക്കള റോഡിനോട് ചേര്‍ന്ന് ഇടത് […]
കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലം -ജില്ലാ ആസ്ഥാനമായ കലക്ടറേറ്റിന് തൊട്ടടുത്ത്. പഴയ 'കുഞ്ഞിമാവിന്റടി' മുതല്‍ നായന്മാര്‍മൂല വരെ എന്തൊരു തിരക്ക്!
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ ആസ്പത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ജില്ലാ കോടതി സമുച്ചയം -ഇത്യാദികള്‍ പലതും പരിമിതമായ ഒരിടത്ത് കേന്ദ്രീകരിച്ച് സ്ഥിതിചെയ്യുന്നത് കൊണ്ടാണ് ഈ ഞെരുക്കം. കേരള സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 'വിദ്യാനഗര്‍' എന്ന് നാമകരണം ചെയ്ത സ്ഥലത്തെ ഗവണ്‍മെന്റ് കോളേജ് കാസര്‍കോട്-ചെര്‍ക്കള റോഡിനോട് ചേര്‍ന്ന് ഇടത് വശത്ത്. അതിന് നേരെ മറുവശത്തായി രണ്ട് സ്വകാര്യ ആസ്പത്രികള്‍. കോളേജിന്റെ ചുറ്റുമതില്‍ കഴിഞ്ഞാല്‍, മധൂര്‍ റോഡ് തുടങ്ങുന്നു. അവിടെ നിന്നും അധികം ദൂരമില്ല സിവില്‍സ്റ്റേഷനിലേക്ക്. അങ്ങോട്ട് നീങ്ങിയാല്‍ ആദ്യം കാണുന്നത് ജില്ലാ പഞ്ചായത്ത് ഓഫീസും കോണ്‍ഫറന്‍സ് ഹാളും.
ചുവടുകള്‍ക്കപ്പുറം കലക്ടറേറ്റും അനുബന്ധ സ്ഥാപനങ്ങളും -ജില്ലാ ട്രഷറി ഉള്‍പ്പെടെ, നിരവധിഓഫീസുകള്‍.
കലക്ടറേറ്റിലേക്ക് പോകും വഴി വലത് വശത്ത്, രണ്ട് വിദ്യാലയങ്ങള്‍ -തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചിന്മയാ വിദ്യാലയം; ചിന്മയാ കോളേജും. ഒരുപക്ഷേ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായിരിക്കും ആദ്യം പറഞ്ഞത് -തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍.
റോഡിന്റെ മറുവശത്ത്, കലക്ടറേറ്റിന്റെ ചുറ്റുമതിലിനപ്പുറത്ത് ജില്ലാ കോടതി സമുച്ചയം. ജില്ലാ സ്റ്റേഡിയം ആഭാഗത്ത് തന്നെയാണ്. അവിടെ ആണ്ടില്‍ രണ്ട് പരിപാടികള്‍ -സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം- മാത്രം. ആശ്വാസം.
ഇത്രയും വിദ്യാലയങ്ങളും ഓഫീസുകളും മറ്റും പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ജനപ്പെരുപ്പം ഊഹിക്കാമല്ലോ. റോഡ് മുറിച്ചുകടക്കണം അങ്ങോട്ടും ഇങ്ങോട്ടും എത്തണമെങ്കില്‍, ബസ്‌സ്റ്റോപ്പ് ഇരുവശത്തും ഉണ്ടാകുമല്ലോ. സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്റെ എതിര്‍വശത്തുള്ള റോഡിലൂടെ ചെന്നാല്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്. ചാലാ റോഡ് വഴിപോയാല്‍, സ്‌കൂളും യൂണിവേഴ്‌സിറ്റി കാമ്പസും. അങ്ങോട്ട് പോകാന്‍ ബസിറങ്ങേണ്ടത് സിവില്‍ സ്റ്റേഷന്‍ സ്റ്റോപ്പിലാണ്. ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങളും തൊഴില്‍ശാലകളും ഇതിന് പുറമെ. ഈ ചെറിയ പ്രദേശത്ത് ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്രയായിരം ആളുകളാണ് ദിവസംതോറും വന്ന് പോകുന്നത്! അങ്ങോട്ടോ ഇങ്ങോട്ടോ റോഡ് മുറിച്ചുകടന്നിട്ടാണ്.
ഇപ്പോള്‍, ദേശീയപാതാ നിര്‍മ്മാണം കൂടി ആയതോടെ സഞ്ചാരം പൂര്‍വാധികം ദുഷ്‌കരമായി. വാഹനങ്ങള്‍ എവിടെ നില്‍ക്കും യാത്രക്കാരെ കയറ്റാനും ഇറക്കാനും? ഏത് ദിശയിലൂടെ പോകും? ആര്‍ക്കുമറിഞ്ഞുകൂട., ഇന്നലെ പോയ വഴിയാകണമെന്നില്ല ഇന്നത്തേത്. റോഡ് പണിക്കുള്ള നിര്‍മ്മാണസാമഗ്രികളും ഉപകരണങ്ങളും അവിടവിടെ ഉണ്ടാകും; പടുകൂറ്റന്‍ മണ്ണുമാന്തിയന്ത്രങ്ങളും.
ഇതിനിടയില്‍ ജീവിതം മുട്ടിപ്പോകുന്ന ഒരു വിഭാഗമുണ്ട്: കച്ചവടക്കാര്‍. വിശേഷിച്ചും പഴം-പച്ചക്കറിക്കച്ചവടക്കാര്‍; മീന്‍വില്‍പനക്കാരും. അന്നന്ന് വിറ്റഴിച്ചില്ലെങ്കില്‍, നശിച്ചുപോകുന്ന വില്‍പ്പനവസ്തുക്കളാണല്ലോ അവര്‍ കൈകാര്യം ചെയ്യുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വിഭവങ്ങള്‍ നിരത്തിവെയ്ക്കാന്‍ സൗകര്യമില്ല. കെട്ടിപ്പൂട്ടിവെയ്ക്കാന്‍ പറ്റില്ലല്ലോ. കൂട്ടിയിട്ടാല്‍ നശിച്ചുപോകും. പെരുംനഷ്ടം. എന്തെല്ലാം കഷ്ടനഷ്ടങ്ങളാണ് അവര്‍ നേരിടേണ്ടിവരുന്നത്!
ഹോ! എന്തൊരു ഞെരുക്കം! എന്ന് തീരും ഈ ദുരവസ്ഥ?
-നാരായണന്‍ പേരിയ