സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ തൊക്കോട്ട് സ്വദേശി അറസ്റ്റില്‍

മംഗളൂരു: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊക്കോട്ട് സ്വദേശി നവീന്‍ സെക്വീര(40)യെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നവീന്‍ അറസ്റ്റിലായത്. ഉഡുപ്പിയിലെ ഒരു മദ്യശാലയില്‍ ജീവനക്കാരനായ നവീന്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ബാറില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ആളുമായി നവീന്‍ സൗഹൃദത്തിലാകുകയും സുഹൃത്തിന്റെ […]

മംഗളൂരു: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊക്കോട്ട് സ്വദേശി നവീന്‍ സെക്വീര(40)യെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നവീന്‍ അറസ്റ്റിലായത്. ഉഡുപ്പിയിലെ ഒരു മദ്യശാലയില്‍ ജീവനക്കാരനായ നവീന്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ബാറില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ആളുമായി നവീന്‍ സൗഹൃദത്തിലാകുകയും സുഹൃത്തിന്റെ വീട് ഇടയ്ക്കിടെ ഇയാള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ചില ദിവസങ്ങളില്‍ നവീന്‍ സുഹൃത്തിന്റെ വീട്ടില്‍ രാത്രി താമസിക്കുകയും ചെയ്തിരുന്നു. നവംബര്‍ 4ന് രാവിലെ സുഹൃത്തിന്റെ സഹോദരി വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ നവീന്‍ എത്തുകയും പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഒരു ഗ്ലാസ് ജ്യൂസ് നല്‍കുകയും ചെയ്തു. ഇതോടെ ലഹരിയിലായ പെണ്‍കുട്ടി മുറിയിലേക്ക് കിടക്കാന്‍ പോയപ്പോള്‍ നവീന്‍ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനവിവരം പെണ്‍കുട്ടി പിന്നീട് മാതാപിതാക്കളെ അറിയിക്കുകയും അവര്‍ പാണ്ഡേശ്വരം വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കേസിന്റെ അന്വേഷണം മംഗളൂരു സിറ്റി പൊലീസ് ഏറ്റെടുക്കുകയായിരുന്നു. ഉഡുപ്പിയിലെ മദ്യശാലയില്‍ നിന്നാണ് നവീനെ പിടികൂടിയത്. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമം, ചെയിന്‍ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് നവീനെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഐപിസി 376, 354, 506 വകുപ്പുകളും പോക്‌സോ നിയമത്തിലെ 4, 8, 12 വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related Articles
Next Story
Share it