പഠിക്കാം, തിരുനബിയുടെ ചരിത്രം
പ്രവാചകന്‍ മുഹമ്മദ് നബി സമ്പൂര്‍ണ്ണവ്യക്തിത്വത്തിന്റെ ഉടമയാണ്. വിശുദ്ധ ഖുര്‍ആനിലുടനീളം അവിടുത്തെ സവിശേഷ ഗുണങ്ങളും സ്വഭാവ മഹിമയുമാണ് എടുത്ത് പറയുന്നത്. അന്യൂനവും കളങ്ക രഹിതമായിരുന്നു അവിടുത്തെ ജീവിതമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചു ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ലോകാനുഗ്രഹിയാണെന്നും സ്വഭാവം മഹത്വമാര്‍ന്നതാണെന്നും ജീവിതത്തില്‍ ഉത്തമ മാതൃകയുണ്ടെന്നും ഖുര്‍ആന്‍ തെര്യപ്പെടുത്തുന്നു. രാഷ്ട്രപിതാവ് ഗാന്ധിജി തുടങ്ങി ലോക പ്രസിദ്ധരായ പലരും നബിയെ വായിച്ച് വാഴ്ത്തിയും പ്രശംസിച്ചുമാണ് പറഞ്ഞിട്ടുള്ളത്. മൈക്കിള്‍ എച്ച്. ഹാര്‍ട്ട് അദ്ദേഹത്തിന്റെ ദ ഹന്‍ഡ്രഡ് എന്ന പുസ്തത്തില്‍ 100 മഹത്തുക്കളുടെ ജീവിത ചരിത്രം പറയുന്നിടത്ത് […]

പ്രവാചകന്‍ മുഹമ്മദ് നബി സമ്പൂര്‍ണ്ണവ്യക്തിത്വത്തിന്റെ ഉടമയാണ്. വിശുദ്ധ ഖുര്‍ആനിലുടനീളം അവിടുത്തെ സവിശേഷ ഗുണങ്ങളും സ്വഭാവ മഹിമയുമാണ് എടുത്ത് പറയുന്നത്.
അന്യൂനവും കളങ്ക രഹിതമായിരുന്നു അവിടുത്തെ ജീവിതമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചു ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ലോകാനുഗ്രഹിയാണെന്നും സ്വഭാവം മഹത്വമാര്‍ന്നതാണെന്നും ജീവിതത്തില്‍ ഉത്തമ മാതൃകയുണ്ടെന്നും ഖുര്‍ആന്‍ തെര്യപ്പെടുത്തുന്നു.
രാഷ്ട്രപിതാവ് ഗാന്ധിജി തുടങ്ങി ലോക പ്രസിദ്ധരായ പലരും നബിയെ വായിച്ച് വാഴ്ത്തിയും പ്രശംസിച്ചുമാണ് പറഞ്ഞിട്ടുള്ളത്. മൈക്കിള്‍ എച്ച്. ഹാര്‍ട്ട് അദ്ദേഹത്തിന്റെ ദ ഹന്‍ഡ്രഡ് എന്ന പുസ്തത്തില്‍ 100 മഹത്തുക്കളുടെ ജീവിത ചരിത്രം പറയുന്നിടത്ത് ഒന്നാമതായി തിരഞ്ഞെടുത്തതും പ്രവാചകനെയായിരുന്നു. പടിഞ്ഞാറിരുന്ന് കിഴക്കോട്ടെഴുതിയ ആന്‍മേരി ഷിമ്മലും എച്ച്.ജി. വെല്‍സും അതുപോലെ തന്നെയാണ് എഴുതിയത്.
ലോകഗുരു മുഹമ്മദ് നബി എല്ലാവര്‍ക്കും മാതൃകയാണ്. അവിടുത്തെ ശൈശവ കാലവും ബാല്യവും യുവത്വവും യൗവ്വനവും പ്രവാചത്വ ജീവിതത്തിന് മുമ്പും ശേഷവുമുള്ള ജീവിതവും തീര്‍ത്തും ഒരു തുറന്ന പുസ്തകത്തിലപ്പുറമാണ്.
ഒരു വ്യക്തിയുടെ ജീവിതം സമ്പൂര്‍ണ്ണമാകണമെങ്കില്‍ ഒട്ടനേകം സവിശേഷതകള്‍ ജീവിതത്തില്‍ സമ്മേളിക്കണം. ഇതെല്ലാം സമ്പൂര്‍ണ്ണമായി തന്നെ ഒത്തുകൂടി അവിടുത്തെ ജീവിതത്തില്‍. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, പ്രവര്‍ത്തനം, ഭരണം, സംഭാഷണം, സേവനം തുടങ്ങിയ ഒട്ടനവധി കാര്യങ്ങളില്‍ പ്രവാചകരുടെ ജീവിതത്തില്‍ നമുക്കെത്രയാണ് നന്‍മകള്‍ പറയാനുള്ളത്.
കേവലം അറുപത്തി മൂന്ന് വര്‍ഷത്തിനിടയില്‍ അതും പ്രവാചകത്വ ലബ്ധിക്ക് ശേഷമുണ്ടായ 23 വര്‍ഷത്തിനിടയില്‍ ഒരു വ്യക്തിക്ക് ഊഹിക്കാനാവുന്നതിലപ്പുറമാണ് അവിടുത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍. ഇതെല്ലാം മീഡിയേറ്ററേക്കള്‍ സസൂക്ഷമായി ഒപ്പിയെടുക്കാന്‍ കൂടെ നടന്ന അനുയായികള്‍ നമുക്ക് പറഞ്ഞ് തരുന്നു. ചരിത്രമാണ് സാക്ഷി. പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും തിരുനബിയുടെ ജീവിതം വള്ളിപുള്ളി തെറ്റാതെ ഇന്നും നമ്മുടെ കയ്യിലുണ്ട്. അവിടുത്തെ ശരീരപ്രകൃതിയും പ്രവര്‍ത്തനങ്ങളും വചനങ്ങളും വിജയങ്ങളും മുന്നേറ്റങ്ങളും സവിശേഷഗുണങ്ങളും സ്വഭാവ മഹിമയും എത്ര സമഗ്രവും പ്രൗഢവുമായാണ് ചരിത്രത്തിലിടം പിടിച്ചുള്ളത്. പ്രവാചകനെ പഠിക്കാതെ, അടുത്തറിയാതെ, ജീവിതമറിയാതെ തെറ്റായി ചിത്രീകരിക്കുന്നത് തീര്‍ത്തും അര്‍ത്ഥ ശൂന്യവും വിവര ദോഷവുമാണ്.
ശൂന്യവും ഇരുള്‍മുറ്റിയതുമായ ഒരു കാലത്താണ് മുഹമ്മദ് നബി (സ) പ്രബോധനം തുടങ്ങിയത്. അവിടുന്നാണ് ആയിരങ്ങള്‍ നബിയുടെ ജീവിതത്തില്‍ ആകര്‍ഷിച്ചത്. സ്വഭാവം, ക്ഷമ, ത്യാഗം, വിനയം, വിട്ട് വീഴ്ച തുടങ്ങിയവയെല്ലാം കണ്ട് പ്രവാചകനെ വിമര്‍ശിച്ചവരുണ്ട്. അവര്‍ തന്നെയാണ് പില്‍ക്കാലത്ത് പ്രവാചകരുടെ കൂടെ നിന്നതും സമര്‍പ്പണ ബോധമുള്ള കൂട്ടുകാരായതും. തലയറുക്കാന്‍ വാളുമായിറങ്ങിയ ഉമറും ജീവനപായപ്പെടുത്താനിറങ്ങിയ അബൂസുഫ്‌യാനും അസഭ്യാപഹാസം പ്രചരിപ്പിച്ച കഅബും പിന്നീട് തിരുനബി (സ) ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കാനാണ് മുന്നോട്ടു വന്നത്.
-അബൂബക്കര്‍ സഅദി നെക്രാജെ