എടനീര്‍ മഠത്തിന്റെ ചരിത്രം; സച്ചിദാനന്ദ ഭാരതിയുടെ പീഠാരോഹണവും
എടനീര്‍ മഠത്തെക്കുറിച്ച് എഴുതുമ്പോള്‍ ആദ്യം തന്നെ ശ്രീ. ശങ്കരാചര്യരെ കുറിച്ച് എഴുതിത്തുടങ്ങണം. കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖരും അദ്വൈത വേദങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതി തന്റെ വേദപാണ്ഡിത്യം ലോകത്തിന് കാണിച്ച് തന്ന മഹാ വ്യക്തിത്വവുമായിരുന്നു ശ്രീ ശങ്കരചാര്യര്‍. എ.ഡി. എഴുപതിനും എണ്‍പതിനും ഇടയില്‍ ശ്രീ ശിവഗുരു-ആര്യാംബ ദമ്പതികളുടെ മകനായി കാലടിയിലാണ് ജന്മം കൊണ്ടത്. സന്താന സൗഭാഗ്യം ഇല്ലാത്തതിനാല്‍ നിരവധി പ്രാര്‍ത്ഥനകള്‍ നടത്തിയതിന്റെ ഫലമായിട്ടാണ് ശങ്കരാചാര്യരെ മകനായി ലഭിച്ചത് എന്നാണ് ചരിത്രം. അദ്വൈത വേദങ്ങളുടെ പണ്ഡിതനായിട്ടാണ് ലോകം ശ്രീ ശങ്കരാചാര്യരെ […]
എടനീര്‍ മഠത്തെക്കുറിച്ച് എഴുതുമ്പോള്‍ ആദ്യം തന്നെ ശ്രീ. ശങ്കരാചര്യരെ കുറിച്ച് എഴുതിത്തുടങ്ങണം. കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖരും അദ്വൈത വേദങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതി തന്റെ വേദപാണ്ഡിത്യം ലോകത്തിന് കാണിച്ച് തന്ന മഹാ വ്യക്തിത്വവുമായിരുന്നു ശ്രീ ശങ്കരചാര്യര്‍. എ.ഡി. എഴുപതിനും എണ്‍പതിനും ഇടയില്‍ ശ്രീ ശിവഗുരു-ആര്യാംബ ദമ്പതികളുടെ മകനായി കാലടിയിലാണ് ജന്മം കൊണ്ടത്. സന്താന സൗഭാഗ്യം ഇല്ലാത്തതിനാല്‍ നിരവധി പ്രാര്‍ത്ഥനകള്‍ നടത്തിയതിന്റെ ഫലമായിട്ടാണ് ശങ്കരാചാര്യരെ മകനായി ലഭിച്ചത് എന്നാണ് ചരിത്രം. അദ്വൈത വേദങ്ങളുടെ പണ്ഡിതനായിട്ടാണ് ലോകം ശ്രീ ശങ്കരാചാര്യരെ […]
എടനീര്‍ മഠത്തെക്കുറിച്ച് എഴുതുമ്പോള്‍ ആദ്യം തന്നെ ശ്രീ. ശങ്കരാചര്യരെ കുറിച്ച് എഴുതിത്തുടങ്ങണം. കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖരും അദ്വൈത വേദങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതി തന്റെ വേദപാണ്ഡിത്യം ലോകത്തിന് കാണിച്ച് തന്ന മഹാ വ്യക്തിത്വവുമായിരുന്നു ശ്രീ ശങ്കരചാര്യര്‍.
എ.ഡി. എഴുപതിനും എണ്‍പതിനും ഇടയില്‍ ശ്രീ ശിവഗുരു-ആര്യാംബ ദമ്പതികളുടെ മകനായി കാലടിയിലാണ് ജന്മം കൊണ്ടത്. സന്താന സൗഭാഗ്യം ഇല്ലാത്തതിനാല്‍ നിരവധി പ്രാര്‍ത്ഥനകള്‍ നടത്തിയതിന്റെ ഫലമായിട്ടാണ് ശങ്കരാചാര്യരെ മകനായി ലഭിച്ചത് എന്നാണ് ചരിത്രം. അദ്വൈത വേദങ്ങളുടെ പണ്ഡിതനായിട്ടാണ് ലോകം ശ്രീ ശങ്കരാചാര്യരെ കാണുന്നത്. ആധുനിക ജീവിതത്തിനും ചിന്തയ്ക്കും ഉള്‍കൊളളാവുന്ന രീതിയില്‍ അദ്വൈത വേദങ്ങളില്‍ പൊളിച്ചെഴുത്ത് തന്നെ അദ്ദേഹം നടത്തി. മഹോദയപുരത്തെ രാജാവായിരുന്ന രാജശേഖര വര്മ്മന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കി. ശങ്കരാചാര്യര്‍ സന്യാസം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചരിത്രം നില നില്‍ക്കുന്നുണ്ട്. ശങ്കരാചാര്യര്‍ പെരിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തന്റെ കാലിനെ മുതല പിടിച്ചെന്ന് അമ്മയോട് പറയുന്നു. മുതല എന്നെ ഒഴിവാക്കണമെങ്കില്‍ അമ്മ എനിക്ക് സന്യാസത്തിന് അനുമതി തരണം. അമ്മ അങ്ങനെ സന്യാസത്തിന് അനുമതി നല്കി. അതോടെ ശങ്കരാചാര്യരെ മുതല പിടിയില്‍ നിന്നും വിട്ടു. സന്യാസത്തിന് യാത്ര ചോദിക്കുമ്പോള്‍ അമ്മ ചോദിച്ചു. 'അമ്മയായ എനിക്ക് വല്ലതും തരുന്നില്ലെ' അപ്പോള്‍ ശങ്കരാചാര്യര്‍ ഒരു ശ്ലോകം ഉരുവിട്ടു.
"നയ്രൂച്യം തനു ശോഷണം
സച്ചായാഗം മഗമനമെയ് സമ്പല്‍സരി..."
ഒമ്പത് മാസം ഗര്‍ഭം ചുമന്ന് വയറ്റില്‍ കിടന്ന് അമ്മയ്ക്ക് ഉറങ്ങാന്‍ കഴിയാതെ ഗര്‍ഭകാല സമയത്ത് സഹിച്ച ആരോഗ്യ പ്രശ്നങ്ങള്‍ നോക്കിയാല്‍ പോലും അമ്മക്ക് സമ്മാനിക്കുവാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല. അമ്മ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഭഗവാന് വിഷ്ണുവിനെ സ്തുതിച്ച് ശ്ലോകം ചൊല്ലി അമ്മയ്ക്ക് സമ്മാനിച്ചു. എന്നിട്ട് സന്യാസത്തിന് യാത്രയായി എന്നാണ് ചരിത്രം. ശേഖരവര്‍മ്മ രാജാവ് ക്ഷേത്ര പ്രതിഷ്ഠകള്‍ക്ക് സഹായവും പ്രോത്സാഹനവും നല്കി. ശങ്കരാചാര്യര്‍ ഉത്തരേന്ത്യയില്‍ പര്യടനം നടത്തിയതിന് ശേഷം ദിഗ്വിജയ സിംഗനും അദ്ദേഹത്തിന്റെ ഭാര്യയുമായി സംവാദം നടത്തി അവരെ പരാജയപ്പെടുത്തി. അതിന് ശേഷം കാശ്മീരില്‍ പോയി ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറി എന്നാണ് ചരിത്രം. പിന്നീട് ഭാരതത്തിന്റെ നാല് ദിക്കുകളിലായി നാല് മഠങ്ങള്‍ ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു. ശാരദാ മഠം, ഗോവര്‍ദ്ദനമഠം, ശൃംഗേരിമഠം, ജ്യോതിര്‍മഠം എന്നിവയാണ് അവ.
ഭാരതം മുഴുവനും സഞ്ചരിച്ച് പല മത വിശ്വാസികളുമായി ചര്‍ച്ച നടത്തി അവരെ പരാജയപ്പെടുത്തി വേദാന്ത തത്വ ചിന്തകരില്‍ പ്രമുഖരുടെ നിരയില്‍ തന്നെയായിരുന്നു ശങ്കരാചാര്യരും. ശങ്കര നൂറ്റാണ്ടുകള്‍ എന്ന പേരില്‍ അദ്ദേഹത്തിന്റേതായി കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുമത വിശ്വാസത്തിനും ആരാധനക്കും ഏകീകരണവും ഐക്യരൂപവുമുണ്ടാക്കിയത് ശ്രീ ശങ്കരാചാര്യ സ്വാമികളാണ്. ഇതിന് വേണ്ടി അദ്ദേഹം എഴുതിയ തത്വചിന്തകളുടെ ഗ്രന്ഥങ്ങള്‍, കവിതകള്‍, കാവ്യങ്ങള്‍, ശ്ലോകങ്ങള്‍ ഇവയില്‍ പലതും സംസ്കൃത ഭാഷയിലാണ്. മാധവീയ ശങ്കരം അവയില്‍ പ്രധാനപ്പെട്ടതാണ്. ഭജഗോവിന്ദം എന്ന ഗ്രസ്ഥം വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലൂടെ സഞ്ചരിച്ചു വന്ന ശങ്കരാചാര്യര്‍ സ്വന്തം നാടായ കേരളത്തില്‍ തിരിച്ചു വന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ബ്രാഹ്മണ വിശ്വാസികള്‍ ശങ്കരാചാര്യരോട് ക്ഷമ ചോദിച്ച് പറഞ്ഞു. "താങ്കള്‍ ഇത്രയും വലിയ വ്യക്തിത്വമാണെന്ന് മനസ്സിലാകാത്തത് കൊണ്ടാണ് അങ്ങയോട് മുമ്പ് സഹകരിക്കാത്തത്. താങ്കള്‍ എവിടെയും പോകരുത്. എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ഒരുക്കി തരും. ഇവിടെ നിന്ന് കുറച്ചു പേരെ താങ്കള്‍ ശിഷ്യന്മാരായി സ്വീകരിക്കണം. അതിന് ശങ്കരാചാര്യര്‍ സമ്മതിച്ചില്ല. ഇപ്പോള്‍ നിലവില്‍ നാല് പേരെ ഞാന്‍ ശിഷ്യന്മാരായി സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു, അത് കൊണ്ട് എന്റെ ശിഷ്യത്വം ആവശ്യമുളളവര്‍ക്ക് അവരില്‍ നിന്നും ശിഷ്യത്വം സ്വീകരിക്കാം. ശങ്കരാചാര്യര്‍ ഉത്തരഭാരതത്തില്‍ വീണ്ടും സഞ്ചരിച്ച് കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനനിമഗ്നനായിരിക്കുമ്പോള് സമാധിയായി. പ്രായം 32 വയസ്സായിരുന്നു. ശങ്കരാചാര്യരില്‍ നിന്ന് നേരിട്ട് ശിഷ്യത്വം സ്വീകരിച്ചവര്‍ക്കായി തൃശൂരില്‍ നാല് മഠങ്ങള്‍ സ്ഥാപിച്ചു. ഓരോ വേദത്തിനും ഒരോ ശിഷ്യന്മാര്, ഓരോ മഠം എന്ന നിലയിലാണ് അവ സംവിധാനിച്ചത്. ഋഗ്വേദം ഇടയില്‍ മഠം (തെക്കേ കാട് മഠം), മഠാധിപതി: ഉപാസന മൂര്‍ത്തി, യജുര്‍വേദം: നടുവില്‍ മഠം, മഠാധിപതി: ശ്രീ പാര്‍ത്ഥസാരഥി, സാമവേദം, വടക്കേ മഠം, മഠാധിപതി: ശ്രീ ഉപാസനമൂര്‍ത്തി, അധര്‍വ്വവേദം മഠാധിപതി: നരസിംഹ മൂര്‍ത്തി. ഇത്രയും മഠങ്ങള്‍ തെക്കന്‍ കേരളത്തില്‍ ഉണ്ടായപ്പോള്‍ വടക്കന്‍ കേരളത്തില്‍ മഠം വേണമെന്ന ആവശ്യം വിശ്വാസികള്‍ ഉയര്‍ത്തി. ഈ നാല് മഠത്തിലെ മഠാധിപതികള്‍ക്കും സ്ഥാന പേരുകള്‍ ഉണ്ടായിരുന്നു. കേശവാനന്ദ ഭാരതി, സച്ചിതാനന്ദ ഭാരതി, ബാലകൃഷ്ണ ഭാരതി, ഈശ്വരാനന്ദ ഭാരതി എന്നീ നാലു പേരുകളിലായിരുന്നു മഠാധിപതിയെ ജനങ്ങള്‍ക്ക് അറിഞ്ഞിരുന്നത്. ആ നാല് പേരുടെ പേരുകളിലായിരിയിരിക്കും അവയുടെ പുനരാവര്ത്തനമായി നടക്കുക. വടക്കന്‍ കേരളത്തില്‍ മഠം വേണമെന്ന വിശ്വാസികളുടെ ആവശ്യമനുസരിച്ച് മധുവാഹിനി പുഴയുടെ തീരത്ത് എടനീര്‍ എന്ന പ്രദേശത്ത് ശ്രീ ശ്രീ കേശവാനന്ദ ഭാരതി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം മഠാധിപതിയായി മഠം സ്ഥാപിച്ചു. 13-ാം മഠാധിപതിയായി വന്നത് ഏതാനും മാസം മുമ്പ് വിടപറഞ്ഞ ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമികളാണ്. എടനീര്‍ മഠത്തിലെ ആദ്യ മഠാധിപധിയുടെ പേരും ശ്രീ ശ്രീ കേശവാന്ദ ഭാരതി എന്നായിരുന്നു. പിന്നീട് വന്ന സച്ചിദാനന്ദ ഭാരതി സ്വാമിജി മഠങ്ങള്‍ നവീകരിക്കാനും ദേവാലയങ്ങള്‍ പുതിക്കി പണിയാനും ആരംഭിച്ചു. മഠങ്ങള്‍ വേണ്ടത് പോലെ നവീകരിച്ചും ഒപ്പം പൊതു പ്രവര്‍ത്തനവും നടത്തി. എടനീരിലൂടെ കടന്ന് പോകുന്ന മധുവാഹിനി പുഴക്കരികിലായി മഠത്തിന്റെ കീഴില്‍ സ്ഥിതി ചെയ്യുന്ന അപ്പര്‍ മിലിറ്ററി സ്കൂളും ഹയര്‍ മിലിറ്ററി സ്കൂളും അദ്ദേഹം സ്ഥാപിച്ചതാണ്.
കാസര്‍കോട് കേരളത്തിന്റെ ഭാഗമായി വന്നപ്പോള്‍ പതിമൂന്നാം മഠാധിപതിയായ വന്ന ശ്രീ ശ്രീ കേശവാനന്ദഭാരതി അവര്‍കള്‍ 1959ല്‍ ഹൈസ്കൂള്‍ സ്ഥാപിച്ചു. എടനീര്‍ മഠത്തില്‍ പതിമൂന്ന് സമാധികളുണ്ട്. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ 44ാം വകുപ്പ് ഭേദഗതി വരുത്തിയപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ ശ്രീ ശ്രീ കേശവാനന്ദ ഭാരതി കേസ് ഫയല്‍ ചെയ്ത് ഭരണഘടനയുടെ പ്രാഥമിക ഘടനയില്‍ മാറ്റം വരുത്താന്‍ ഒരു സര്‍ക്കാറിനും അധികാരമില്ലെന്ന് പറഞ്ഞ് വാദിച്ച് സുപ്രിം കോടതിയെ സമീപിച്ചു. അന്ന് കോടതിയില്‍ സര്‍ക്കാറിന് വേണ്ടിയും ഹര്ജിക്കാരന് വേണ്ടിയും വക്കീലന്മാര് എഴുപത്തി മൂന്ന് ദിവസം വാദവും പ്രതിവാദവും നടത്തി. ഹര്‍ജിക്കാരനായ കേശവാനന്ദ ഭാരതി വിജയിച്ചു. ഇന്ന് ഇന്ത്യയിലെ ഏത് നിയമ വിദ്യാര്‍ത്ഥികള്‍ക്കും സിലബസില്‍ കേശവാനന്ദ ഭാരതി കേസിനെ കുറിച്ച് ഒരു അധ്യായം തന്നെ പഠിക്കാനുണ്ട്.
ഇംഗ്ലീഷ് മീഡിയം സ്കൂളും ഹയര്‍ സെക്കണ്ടറി സ്കൂളും സ്ഥാപിതമായതും അവയ്ക്ക് അംഗീകാരം ലഭിച്ചതും കേശവാനന്ദ സ്വാമിജിയുടെ പരിശ്രമം കൊണ്ട് മാത്രമാണ്. കേശവാനന്ദ ഭരതി ഒരു മഠാധിപതി മാത്രമായിരുന്നില്ല, കാസര്‍കോട് ജില്ലയിലെ ഹിന്ദു-മുസ്ലിം മത സൗഹാര്‍ദ്ദത്തിന്റെ അംബാസിഡര്‍ കൂടി ആയിരുന്നു.
സുന്നീ മഹല്ല് ഫെഡറേഷന് ജില്ലാ കമ്മറ്റി നടത്തിയ 'മാനിഷാദാ സ്നേഹ സാഗരം' എന്ന സാംസ്കാരിക പരിപാടിയില്‍ ആത്മീയാചാര്യന് സ്വാമി അഗ്നിവേശ് ആയിരുന്നു മുഖ്യാതിഥി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, കണ്ണൂര്‍ ആര്‍ച്ച് ബിഷപ്പ്, എടനീര്‍ മഠാതിപധിയായ ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമിജികള്‍, ശ്രീ സായിറാം ഗോപാല കൃഷ്ണ ഭട്ട് തുടങ്ങിയവരും സംബന്ധിച്ചിരുന്നു. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ എസ്.എം.എഫ് ജില്ലാ പ്രസിഡണ്ടായിരുന്ന ചെര്‍ക്കളും അബ്ദുല്ലയാണ് അധ്യക്ഷത വഹിച്ചത്. സ്വാഗതം പറഞ്ഞത് ഞാനും. സ്വാമി അഗ്നിവേശ് അവര്‍കളെ സ്വാഗതം ചെയ്ത് കൊണ്ടും പരിപാടിയെ വിശദീകരിച്ച് കൊണ്ടും സംസ്കൃതത്തിലാണ് ഞാന്‍ പ്രസംഗിച്ചത്. എടനീര്‍ മഠാധിപതി അവര്‍കള്‍ക്കും സായിറാം ഗോപല കൃഷ്ണ ഭട്ട് അവര്‍കള്‍ക്കും കന്നഡയിലാണ് സ്വാഗതം ആശംസിച്ചത്. എടനീര്‍ മഠാധിപതി സ്റ്റേജില്‍ നിന്നും ഇറങ്ങുമ്പോള്‍ സംസ്കൃതത്തില്‍ പ്രസംഗിച്ചതിനെ അഭിനന്ദിച്ചു.
വര്‍ഗീയത എന്തെന്നറിയാത്ത ഒരു നല്ല ഹിന്ദുമത വിശ്വാസിയും മറ്റുളള മത വിശ്വാസങ്ങളെയും ആദരിച്ചിരുന്ന മതേതര വാദിയും ആയിരുന്നു ശ്രീ കേശവാനന്ദ ഭാരതി.
സ്വാമിജിയുടെ സഹോദരീ പുത്രനും ശിഷ്യനുമായ ജയറാം മഞ്ചത്തായ നാളെ എടനീര്‍ മഠാധിപതിയായി പീഠാരോഹിതനാവുന്നു. പതിറ്റാണ്ടുകളോളം ശ്രീ കേശവാനന്ദ ഭാരതിയുടെ നിഴലായി ജീവിച്ച ജയറാം മഞ്ചത്തായ, കേശവാനന്ദ ഭാരതിയുടെ ആശയങ്ങളും മാതൃകയുമായാണ് മുന്നോട്ട് പോവുക. സ്വാമി സച്ചിദാനന്ദ ഭാരതിയില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത് കേശവാനന്ദ ഭാരതിയുടെ തുടര്‍ച്ച തന്നെയാണ്. നല്ല ആശയങ്ങളും ദീര്‍ഘ വീക്ഷണവും കൊണ്ട് മഠത്തിന്റെ പുരോഗതിയും ചുറ്റുവട്ടങ്ങളുടെ വികസനവും യാഥാര്‍ത്ഥ്യമാകും എന്ന പ്രതീക്ഷ തന്നെയാണ് എല്ലാവര്ക്കും. മതേതര ചിന്തകളോടെ വലിയൊരു മഠത്തെ നയിക്കാന്‍ പ്രാപ്തനാണ് ശ്രീ സച്ചിദാനന്ദ ഭാരതി.