ചരിത്ര വക്രീകരണം അതിരൂക്ഷം; തിരുത്തലുകള്‍ അനിവാര്യം-ഡോ. എ.എം. ശ്രീധരന്‍

കാസര്‍കോട്: ചരിത്ര വക്രീകരണം അതിരൂക്ഷമാവുന്ന നൂതന സാഹചര്യത്തില്‍ തിരുത്തലുകള്‍ നടത്തി സമൂഹത്തെ ബോധവാന്മാരാക്കണമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ മലയാള വിഭാഗം മേധാവി ഡോ. എ.എം ശ്രീധരന്‍ പറഞ്ഞു.തളങ്കരയില്‍ മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാലിക് ദീനാറിന്റെ തിരസ്‌കരിക്കപ്പെടുന്ന ചരിത്രത്തെ ആവര്‍ത്തിക്കലിലൂടെ പൊതുജനങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഫറോക്ക് കോളേജ് മലയാളം വിഭാഗം തലവന്‍ അസീസ് തരുവണ പറഞ്ഞു. മാലിക് ദീനാര്‍ പള്ളികമ്മിറ്റി സെക്രട്ടറി […]

കാസര്‍കോട്: ചരിത്ര വക്രീകരണം അതിരൂക്ഷമാവുന്ന നൂതന സാഹചര്യത്തില്‍ തിരുത്തലുകള്‍ നടത്തി സമൂഹത്തെ ബോധവാന്മാരാക്കണമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ മലയാള വിഭാഗം മേധാവി ഡോ. എ.എം ശ്രീധരന്‍ പറഞ്ഞു.
തളങ്കരയില്‍ മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിക് ദീനാറിന്റെ തിരസ്‌കരിക്കപ്പെടുന്ന ചരിത്രത്തെ ആവര്‍ത്തിക്കലിലൂടെ പൊതുജനങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഫറോക്ക് കോളേജ് മലയാളം വിഭാഗം തലവന്‍ അസീസ് തരുവണ പറഞ്ഞു. മാലിക് ദീനാര്‍ പള്ളികമ്മിറ്റി സെക്രട്ടറി കെ.എം അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ സ്വാഗതം പറഞ്ഞു.
യഹ്‌യ തളങ്കര, ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, വി.വി പ്രഭാകരന്‍, പി.എസ് ഹമീദ്, ടി.എ ഷാഫി, മുജീബ് അഹ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it