ക്രിസ്റ്റിയാനോയുടെ കൂടുമാറ്റവും ഗോളടിയിലെ ചരിത്ര നേട്ടവും

2003 മുതല്‍ 2009 വരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്‌സിയിലാണ് ലോകം അറിയുന്നത്. തന്റെ വിഖ്യാത മുന്നേറ്റത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ലിലേക്ക് തിരിച്ചു വന്ന റോണോക്ക് തന്റെ വിശ്വവിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്‌സി തന്നെ ലഭിക്കും. മുമ്പ് യുണൈറ്റഡില്‍ കളിച്ചപ്പോഴും പ്രസിദ്ധമായ റയല്‍ മാഡ്രിഡ് യുവന്റെസ് ക്ലബ്ബുകളിലും ഈ നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചാണ് ക്രിസ്റ്റി ലോകോത്തര കളിക്കാരനായത്. 7-ാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റിയാണോക്ക് അനുവദിച്ചതായി പോന്ന ആഴ്ച ചേര്‍ന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ബോര്‍ഡ് പ്രഖ്യാപിക്കുകയും […]

2003 മുതല്‍ 2009 വരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്‌സിയിലാണ് ലോകം അറിയുന്നത്. തന്റെ വിഖ്യാത മുന്നേറ്റത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ലിലേക്ക് തിരിച്ചു വന്ന റോണോക്ക് തന്റെ വിശ്വവിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്‌സി തന്നെ ലഭിക്കും.
മുമ്പ് യുണൈറ്റഡില്‍ കളിച്ചപ്പോഴും പ്രസിദ്ധമായ റയല്‍ മാഡ്രിഡ് യുവന്റെസ് ക്ലബ്ബുകളിലും ഈ നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചാണ് ക്രിസ്റ്റി ലോകോത്തര കളിക്കാരനായത്. 7-ാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റിയാണോക്ക് അനുവദിച്ചതായി പോന്ന ആഴ്ച ചേര്‍ന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ബോര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു.
ഓള്‍ഡ് ട്രാഫോര്‍ഡിലേക്കുള്ള മടങ്ങി വരവില്‍ ഈ നമ്പര്‍ ക്രിസ്റ്റിക്ക് ലഭിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. ഏഴാം നമ്പര്‍ ജേഴ്‌സി ഇതു വരെ യുണൈറ്റഡില്‍ ഉറുഗ്വോയ്ക്കാരന്‍ സ്‌ട്രൈക്കര്‍ എഡിസന്‍ കവാനിക്കുള്ളതായിരുന്നു. കവാനി ഇനി 21-ാം നമ്പറിലാകും ഇറങ്ങുക. ഏഴാം നമ്പര്‍ കവാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ ക്ലബ്ബിന് പെട്ടന്ന് ഈ നമ്പര്‍ ക്രിസ്റ്റിക്ക് നല്‍കാന്‍ കഴിയുമായിരുന്നില്ല. കാരണം ലണ്ടന്‍ ആസ്ഥാനമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അധികൃതരുടെ അനുമതി ആവശ്യമായിരുന്നു.
ഭൂഗോളത്തില്‍ രാജ്യാന്തര സോക്കറില്‍ ഏറ്റവും വലിയ ഗോള്‍ നേട്ടക്കാരന്‍ എന്ന ചരിത്രം കുറിച്ച ഈ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം. 2022ലെ ഖത്തര്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അയല്‍ലണ്ടിനെതിരെ മത്സരത്തില്‍ ഇരട്ടഗോളോടെയാണ് റൊണാള്‍ഡോ ലോകത്തിന്റെ നെറുകയിലേക്ക് ചിന്നം വിളിച്ചത്.
രണ്ട് ഡ്യൂപ്പര്‍ ഹെഡ്ഡറിലൂടെ. അതോടെ ക്രിസ്റ്റിയുടെ ഗോള്‍ സമ്പാദ്യം 111 എന്ന മാജിക് നമ്പറില്‍ തൊട്ടു. 89,90+6 മിനുട്ടുകളിലായിരുന്നു ചരിത്രം. പിന്നെ ഗോളുകള്‍. പെറ്റമ്മയുടെ ഗര്‍ഭപാത്രം മുതല്‍ തുടങ്ങിയ പോരാട്ടം മുപ്പത്തിയാറാം വയസ്സിലും തുടരുന്ന റിയല്‍ സൂപ്പര്‍ ഹീറോ, ഒരു ഒറ്റയാന്‍. 1985ല്‍ പോര്‍ച്ചുഗലിലെ മദീര എന്ന ചെറുനഗരത്തില്‍ ജനിച്ച് സോക്കറിന്റെ ലോക നെറുകയിലേക്ക് നടന്നു കയറിയ അവതാര പുരുഷന്റെ പേര് മൂന്നക്ഷരത്തില്‍ സി ആറ് 7 എന്ന് ചുരുക്കാം. പേര് തന്നെ കോടികള്‍ വിലമതിപ്പുള്ള ലോകോത്തര ബ്രാന്റ്. രാജ്യാന്തര കാല്‍പന്ത് കളിയില്‍ തന്റെ 180-ാം മത്സരത്തിലാണ് റൊണാള്‍ഡോ 111 ഗോള്‍ എന്ന ചരിത്രം കുറിച്ചത്. 149 മത്സരത്തില്‍ നിന്ന് 109 ഗോള്‍ നേടിയ ഇറാന്റെ പഴയ താരം അലി ദേയിയുടെ റിക്കാഡ് അതോടെ വഴിമാറി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചതില്‍ സ്പാനിഷ് പ്രതിരോധ താരം സെര്‍ജിയോ റാമോസിന്റെ (180) റിക്കാര്‍ഡിനൊപ്പമാണ് ഈ പറങ്കി പടയാളി ഇപ്പോള്‍.
149 മത്സരങ്ങളില്‍ നിന്നാണ് അലി ദേയി 109 ഗോളുകള്‍ നേടിയത്. 1969 മുതല്‍ 1984 വരെയാണ് അലി അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിച്ചത്. കഴിഞ്ഞ യൂറോകപ്പ് ഫുട്‌ബോളിനിടെ സി.ആര്‍ 111 അലിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. 2022 ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിനായി സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഇറങ്ങിയപ്പോള്‍ റൊണാള്‍ഡോ; റിക്കോര്‍ഡ് കുറിക്കുന്നതിനായി ഏവരും കാത്തിരുന്നു. 15-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാനെത്തിയത് റൊണാള്‍ഡോ. ഇംഗ്ലീഷ് പ്രീമിയല്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വായ്പാടിസ്ഥാനത്തിലുള്ള കളിക്കാരന്‍ ഗോളിഗാവിന്‍ ബാസുനു ഒരു അസാധ്യസേവിലൂടെ ഷോട്ട് തടഞ്ഞു. യുവന്റസില്‍ നിന്ന് അപ്രതീക്ഷിത നീക്കത്തിലൂടെ സിറ്റിയുടെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയ ക്രിസ്റ്റിയാണോ റൊണാള്‍ഡോയുടെ ആരാധകര്‍ അവിശ്വസനീയതയോടെ സ്തബ്ധരായി കയ്യില്‍ തലവെച്ചു.
45-ാം മിനിറ്റില്‍ ജോണ്‍ ഇഗാനിലൂടെ അയലര്‍ലന്റ് മുന്നില്‍. എതിരാളി ജയിച്ച് കയറും എന്ന അവസ്ഥയില്‍ സി.ആര്‍ 7 അവതരിച്ചു. 89-ാം മിനിറ്റില്‍ ഗ്വേഡസിന്റെ അസിസ്റ്റില്‍ ഹെഡറിലൂടെ ക്രിസ്റ്റിയാനൊ വലകുലുക്കി. അലിദേയിയെ മറി കടന്ന് റിക്കാര്‍ഡ് ബുക്കില്‍ ഒറ്റയാനായ ഗോളായിരുന്നു അത്. ഇഞ്ച്വുറി ടൈമിന്റെ ആറാം മിനിറ്റില്‍ മറ്റൊരു ഹെഡ്ഡറിലൂടെ റോണോ പറങ്കികളുടെ വിജയഗോളും നേടി.
കളി മികവും ശാരീരിക മികവും ഒരു പോലെ സമ്മേളിക്കുന്ന ക്രിസ്റ്റിയുടെ ഏറ്റവും വലിയ സവിശേഷത പക്ഷെ അവയൊന്നുമല്ല. കളിയുടെ ഏത് ഘട്ടത്തിലും ഒരേ ആവേശത്തോടെ കളത്തിലുണ്ടാവും എന്നതാണ്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ദരിദ്ര കുടുംബത്തിലാണ് പിറന്ന് വീണത്. സോക്കര്‍ കിറ്റ്മാനായ ഹൊസെഡീനിസ് അമീറോയുടെയും പാചകക്കാരിയായ മരിയ ഡോളോറസിന്റെയും നാലാമത്തെയും അവസാനത്തേയും കുഞ്ഞായിരുന്നു അവന്‍. ഒരു കുഞ്ഞിനെ കൂടി വളര്‍ത്താനുള്ള ശേഷി ആ കുടുംബത്തിനില്ലായിരുന്നു. അത് കൊണ്ട് തന്നെ മരിഡോളോറസ് ഗര്‍ഭാവസ്ഥയില്‍ തന്നെ ക്രിസ്റ്റിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ ചൂടുള്ള ബിയര്‍ കുടിച്ച് ഇല്ലാതാക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും റൊണോയുടെ ചരിത്രം ദൈവം നേരത്തെ എഴുതിയിരുന്നു. പ്രതിസന്ധികളെയെല്ലാം മറി കടന്ന് കുഞ്ഞ് റൊണോ ജനിച്ചു. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായ റൊണാള്‍ഡ് റീഗന്റെ പേരാണ് അച്ഛന്‍ തന്റെ ഇളയ മകന് ചാര്‍ത്തിയത്. ആ പയ്യന്‍ കാറ്റ് നിറച്ച തുകല്‍ പന്തിലൂടെ ലോകത്തിന്റെ തലപ്പത്തേക്ക് ട്രിബിള്‍ ചെയ്ത് കയറിയത് പിന്നീടുള്ള ചരിത്രം.
കസാഖിസ്ഥാനെതിരെയായിരുന്നു ക്രിസ്റ്റിയുടെ ആദ്യ അന്താരാഷ്ട്ര മത്സരം 2003ല്‍. ആദ്യം ഗോളടിച്ചത് 2004 ജൂണ്‍ 12ന് ഗ്രീസിനെതിരെയും. പ്രായം കൂടുന്തോറും ഗോളടിക്കാന്‍ പാകമാവുന്ന കാലുകളാണ് ക്രിസ്റ്റിയാനോ എന്ന 36കാരന്റേത്. സാധാരണ പന്ത് കളിക്കാരന്റെ വസന്തകാലം അവസാനിക്കുന്ന ഘട്ടത്തിലും ഗോളുകള്‍ വര്‍ഷിച്ച് ഈ അസാധാരണ ഇതിഹാസം സോക്കര്‍ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഒറ്റയാനായി കൊമ്പു കുലുക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ന് ചരിത്രത്തിന്റെ തങ്കലിപികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

Related Articles
Next Story
Share it