ധര്‍മസ്ഥലയില്‍ കുടുംബവഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
ബെല്‍ത്തങ്ങാടി: ധര്‍മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊക്കട അഗര്‍ത്തയില്‍ കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. സംഭവത്തില്‍ കേസെടുത്ത ധര്‍മസ്ഥല പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വരസന്തെ സ്വദേശിയായ ഗണേഷിനെ(48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുള്ള്യ കൊല്ലമൊഗറു സ്വദേശിനിയായ മോഹിനി (36)യെ കൊലപ്പെടുത്തിയ കേസിലാണ് ഗണേഷ് അറസ്റ്റിലായത്. എട്ട് വര്‍ഷം മുമ്പാണ് ഗണേഷ് മോഹിനിയെ വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. കൊക്കടയിലെ അഗര്‍ത്തയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. മദ്യപാനിയായിരുന്ന ഗണേഷ് റബ്ബര്‍ ടാപ്പിംഗ് ജോലികള്‍ ചെയ്തിരുന്നു. […]

ബെല്‍ത്തങ്ങാടി: ധര്‍മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊക്കട അഗര്‍ത്തയില്‍ കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. സംഭവത്തില്‍ കേസെടുത്ത ധര്‍മസ്ഥല പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വരസന്തെ സ്വദേശിയായ ഗണേഷിനെ(48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുള്ള്യ കൊല്ലമൊഗറു സ്വദേശിനിയായ മോഹിനി (36)യെ കൊലപ്പെടുത്തിയ കേസിലാണ് ഗണേഷ് അറസ്റ്റിലായത്. എട്ട് വര്‍ഷം മുമ്പാണ് ഗണേഷ് മോഹിനിയെ വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. കൊക്കടയിലെ അഗര്‍ത്തയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. മദ്യപാനിയായിരുന്ന ഗണേഷ് റബ്ബര്‍ ടാപ്പിംഗ് ജോലികള്‍ ചെയ്തിരുന്നു. ദമ്പതികള്‍ വീട്ടില്‍ പതിവായി വഴക്കിട്ടിരുന്നതായി പറയപ്പെടുന്നു. ഓഗസ്റ്റ് 30ന് രാവിലെയാണ് മോഹിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെയാണ് മോഹിനിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മോഹിനിയെ ഗണേഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മോഹിനിയുടെയും ഗണേഷിന്റെയും കുടുംബങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ദമ്പതികളുടെ ആറ് വയസ്സുള്ള മകനെ ശിശു സംരക്ഷണ കേന്ദ്രത്തിന് കൈമാറി. വിവാഹശേഷം വീട്ടുകാരുമായുള്ള ബന്ധം മോഹിനി വിച്ഛേദിച്ചിരുന്നു. ഗണേഷിന്റെ വീട്ടുകാര്‍ പോലും ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.