മുള്ളേരിയ: ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു. ബെള്ളൂര്‍ കായിമല കോളനിയിലെ ബാബുവിന്റെ ഭാര്യ ഉഷാകുമാരി(46)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഉഷാകുമാരി വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. മക്കള്‍: ദീപ്തി, തൃപ്തി. മരുമകന്: ലോകേഷ്. സഹോദരങ്ങള്‍; ദേവകി, ആശാലത, ശങ്കരന്, ഹരീശ, സുകുമാരന്‍. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.