ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ അച്ഛനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊന്നു; മകന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ അച്ഛനെ യുവാവ് 24 മണിക്കൂര്‍ തികയും മുമ്പ് കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ പള്ളിക്കര ഗ്രാമം.പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ കൊട്ടയത്ത് വീട്ടില്‍ അപ്പക്കുഞ്ഞി(65)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകനും പ്രവാസിയുമായ പ്രമോദി(37)നെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രമോദ് അച്ഛനെ തേങ്ങ പൊതിക്കുന്ന പാര കൊണ്ടാണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.ഞായറാഴ്ച വീട്ടില്‍ വെച്ച് പ്രമോദ് […]

കാഞ്ഞങ്ങാട്: ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ അച്ഛനെ യുവാവ് 24 മണിക്കൂര്‍ തികയും മുമ്പ് കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ പള്ളിക്കര ഗ്രാമം.
പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ കൊട്ടയത്ത് വീട്ടില്‍ അപ്പക്കുഞ്ഞി(65)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകനും പ്രവാസിയുമായ പ്രമോദി(37)നെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രമോദ് അച്ഛനെ തേങ്ങ പൊതിക്കുന്ന പാര കൊണ്ടാണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ഞായറാഴ്ച വീട്ടില്‍ വെച്ച് പ്രമോദ് അച്ഛനെ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അടുക്കളയിലാണ് തള്ളിയിട്ടത്. സ്റ്റോര്‍ റൂമിലേക്കാണ് അപ്പക്കുഞ്ഞി തലയിടിച്ച് വീണത്. നിലത്തുവീണ അപ്പക്കുഞ്ഞിയുടെ ദേഹത്ത് കയറിയിരുന്ന പ്രമോദ് ചുറ്റിക കൊണ്ടും പൈപ്പ് റെയിഞ്ച് കൊണ്ടും അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രമോദിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
അതേസമയം, പൊലീസ് കൃത്യമായി ഇടപെട്ടിരുന്നുവെങ്കില്‍ അപ്പക്കുഞ്ഞിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് അപ്പക്കുഞ്ഞിയെ പ്രമോദ് ക്രൂരമായി തലക്കടിച്ചു പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് 20ലേറെ തുന്നുകളിടേണ്ടിവന്നു.ഈ സംഭവം കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഞായറാഴ്ച അക്രമം നടത്തിയതിന് ശേഷം വീട്ടില്‍ നിന്നും കൊലവിളി നടത്തിയിറങ്ങിയ പ്രമോദിനെ കസ്റ്റഡിയില്‍ എടുക്കാനോ പ്രദേശം പൊലീസ് നിരീക്ഷണത്തില്‍ ആക്കാനോ കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വീട്ടില്‍ വെച്ച് ബഹളം ഉണ്ടാക്കുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കിയ വിരോധത്തിനാണ് കഴിഞ്ഞ ദിവസത്തെ അക്രമം. അപ്പക്കുഞ്ഞിക്ക് തലയ്ക്കു നിരവധി തുന്നലുകളുണ്ടായിരുന്നു. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൊല.
പ്രമോദ് ഇന്നലെ വൈകിട്ട് വീട്ടിലേക്ക് വരുന്നത് കണ്ടപ്പോള്‍ അപ്പക്കുഞ്ഞി വാതിലടച്ചതോടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പ്രമോദ് അകത്തു കടന്നത്. പിന്നീടാണ് അക്രമമുണ്ടായത്.
അപ്പക്കുഞ്ഞിയുടെ ഭാര്യ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി ആംബുലന്‍സ് കൊണ്ടുവന്നാണ് ജില്ലാ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചു.
പ്രമോദ് രണ്ടുമാസം മുമ്പാണ് ഗള്‍ഫില്‍ നിന്നെത്തിയത്. സുജാതയാണ് അപ്പക്കുഞ്ഞിയുടെ ഭാര്യ. മറ്റു മക്കള്‍: അജിത്ത്, റീത്ത, റീന. മരുമക്കള്‍: പ്രവിത, മധു, ജിതിന്‍.