ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്കൊപ്പം നടക്കുകയായിരുന്ന യുവാവിനെ ഹിന്ദുജാഗരണ്‍വേദിപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു
മംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്കൊപ്പം നടക്കുകയായിരുന്ന യുവാവിനെ ഹിന്ദുജാഗരണ്‍വേദി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. മൂടബിദ്രി സ്വദേശിയായ ജുനൈദിനെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മംഗളൂരു മുദിപ്പുവിനടുത്ത് മറ്റൊരു സമുദായത്തില്‍പെട്ട പെണ്‍കുട്ടിയുമായി സംസാരിച്ചുനടക്കുമ്പോള്‍ ജുനൈദിനെ ഹിന്ദുജാഗരണ്‍വേദി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ഇന്‍സ്റ്റാഗ്രാം വഴിയാണ് കൈരംഗലയിലെ വിദ്യനഗര സ്വദേശിനിയായ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടതെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും ജുനൈദ് പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിക്ക് പരാതിയില്ലാത്തതിനാല്‍ ഇതുസംബന്ധിച്ച് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.