കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദുമഹാസഭ നേതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദു മഹാസഭ നേതാവുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുമഹാസഭ ദേശീയ ചീഫ് സെക്രട്ടറി മംഗളൂരു ഉര്‍വയിലെ ധര്‍മേന്ദ്ര, രാജേഷ് പവിത്രന്‍ കുലായ്, പ്രേം പൂളാളി എന്നിവരെയാണ് മംഗളൂരു ബര്‍ക്കെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊതുസ്ഥലത്തെ ക്ഷേത്രങ്ങള്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയെയും മറ്റും വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന മംഗളൂരുവിലെ സന്ദീപ്‌ഷെട്ടി […]

മംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദു മഹാസഭ നേതാവുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുമഹാസഭ ദേശീയ ചീഫ് സെക്രട്ടറി മംഗളൂരു ഉര്‍വയിലെ ധര്‍മേന്ദ്ര, രാജേഷ് പവിത്രന്‍ കുലായ്, പ്രേം പൂളാളി എന്നിവരെയാണ് മംഗളൂരു ബര്‍ക്കെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊതുസ്ഥലത്തെ ക്ഷേത്രങ്ങള്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയെയും മറ്റും വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന മംഗളൂരുവിലെ സന്ദീപ്‌ഷെട്ടി അഡ്ക്ക, കമലാക്ഷ പടീല്‍, സുധാകര്‍ ഷെട്ടി ദശമൂല, പ്രവീണ്‍ഷെട്ടി, ഉല്ലാസ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സംഘടനയുടെ പേര് ധര്‍മേന്ദ്ര ദുരുപയോഗം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡണ്ട് ലോഹിത്കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Related Articles
Next Story
Share it