ഹിന്ദി അധ്യാപക മഞ്ച് ധര്‍ണ നടത്തി

കാസര്‍കോട്: യു.എസ്.എസ് പരീക്ഷയില്‍ ഹിന്ദി ഉള്‍പെടുത്തുക, ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ ഹിന്ദി നിര്‍ബന്ധിത വിഷയമാകുക, ഹിന്ദി പഠന സമയം (പീരീഡ്) വര്‍ധിപ്പിക്കുക, ഡിഗ്രിയും അധ്യാപന പരിശീലന യോഗ്യതയുള്ള ഹിന്ദി അധ്യാപകരെ എച്ച്.എം പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദി അധ്യാപക മഞ്ച് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ ഓഫീസ് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന ട്രഷറര്‍ എം. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. […]

കാസര്‍കോട്: യു.എസ്.എസ് പരീക്ഷയില്‍ ഹിന്ദി ഉള്‍പെടുത്തുക, ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ ഹിന്ദി നിര്‍ബന്ധിത വിഷയമാകുക, ഹിന്ദി പഠന സമയം (പീരീഡ്) വര്‍ധിപ്പിക്കുക, ഡിഗ്രിയും അധ്യാപന പരിശീലന യോഗ്യതയുള്ള ഹിന്ദി അധ്യാപകരെ എച്ച്.എം പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദി അധ്യാപക മഞ്ച് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ ഓഫീസ് മുന്നില്‍ ധര്‍ണ നടത്തി.
സംസ്ഥാന ട്രഷറര്‍ എം. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എം.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ആക്ടിങ് സെക്രട്ടറി കെ. ഷൈനി, സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് റൈ, ജില്ലാ ട്രഷറര്‍ കെ. സുരേഷന്‍, നേതാക്കളായ ജി. കെ. ഗിരീഷ്, എം. ഗീത, ടൈറ്റസ് വി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി പി.കെ. ബാലചന്ദ്രന്‍ സ്വാഗതവും സബ് ജില്ലാ സെക്രട്ടറി കെ. സജിത്ത് ബാബു നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it